Saturday, March 14, 2026 Last Updated 7 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 12.32 PM

ചടുലമായ നൃത്തചുവടുകളുമായി വിനീത് കുമാറും കല്യാണിയും; ശ്രദ്ധ നേടി വീഡിയോ

dance, viral

നടന്‍ വിനീത് കുമാറിന്റെയും നടി കല്യാണി പണിക്കരുടെയും ഡാന്‍സ് വീഡിയോ ശ്രദ്ധ നേടുന്നു. ആദിത്യ രിഖാരിയുടെ സാഹിബ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്.

വിനീതിന്റെയും കല്യാണിയുടെയും ഡാന്‍സ് പെര്‍ഫോമന്‍സ് ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ബാലതാരമായിസിനിമയില്‍ വന്ന് പിന്നീട് മികച്ച കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് നല്‍കിയ നടനാണ് വിനീത് കുമാര്‍. ' റൈഫിള്‍ ക്ലബ്' എന്ന ചിത്രമാണ് വിനീത് അഭിനയിച്ച് ഒടുവില്‍ റിലീസ് ചെയ്തത്.

നടന്‍ സായ് കുമാറിന്റെയും ബിന്ദു പണിക്കരുടെയും മകളാണ് കല്യാണി പണിക്കര്‍. ഷറഫുദീന്‍ നായകനാകുന്ന ' മധുവിധു' എന്ന പുതിയ ചിത്രത്തില്‍ കല്യാണിയാണ് നായിക.

Ads by Google
Ads by Google
LATEST NEWS
TRENDING NOW