Wednesday, March 18, 2026 Last Updated 54 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 06.25 PM

പാലക്കാട് വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ചെന്ന കേസ്; അധ്യാപകന് സസ്പെൻഷൻ

uploads/news/2026/01/819369/7.gif
photo - facebook

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച കേസിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. യു പി സ്‌കൂള്‍ അധ്യാപകനായ അനിലിനെയാണ് സസ്പെൻഡ് ചെയ്തത്. എഇഒയുടെ റിപോർട്ടിന്മേലാണ് നടപടി.

സ്‌കൂൾ മാനേജരെ അയോഗ്യനാക്കണമെന്നും എഇഒ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ശുപാർശ നൽകി. വിഷയം അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന കാരണം ചൂണിക്കാട്ടിയാണ് മാനേജർക്കെതിരെ നടപടിക്ക് ശുപാർശ നൽകിയത്.

സ്കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്കും വിദ്യാഭ്യാസവകുപ്പ് നോട്ടീസ് നൽകി. മൂന്നു ദിവസത്തിനകം വിശദീകരണം നൽകാനാണ് നിർദ്ദേശം. സമയബന്ധിതമായി മറുപടി നൽകിയില്ലെങ്കിൽ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.

Ads by Google
Tuesday 06 Jan 2026 06.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW