-->
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അജയകുമാറിന് മാനസിക വിഭ്രാന്തിയെന്ന് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി സുമലത മോഹന്‍ദാസ്. അജയകുമാർ നിലവാരം കുറഞ്ഞ പ്രസ്താവനയാണ് നടത്തിയത്. സിപിഎം ജില്ലാ നേതൃത്വം അജയകുമാറിനെ തിരുത്തുകയും നിയന്ത്രിക്കുകയും വേണമെന്നും സുമലത ആവശ്യപ്പെട്ടു.
അജയകുമാർ രണ്ട് തവണ എംപിയായത് സിപിഐയുടെ വോട്ട് കൂടി കിട്ടിയിട്ടാണെന്ന് മറന്നുപോകരുതെന്നും സുമലത പ്രതികരിച്ചു. അദ്ദേഹത്തിന് മാനസിക വിഭ്രാന്തിയാണെന്നാണ് തോന്നുന്നത്. സിപിഎമ്മിന്‍റെ ജില്ലാ നേതൃത്വമാണ് തടയിടേണ്ടതെന്നും സുമലത വ്യക്തമാക്കി.
രാജ്യത്തെ അറിയപ്പെടുന്ന നേതാവാണ് ബിനോയ് വിശ്വം. 100 വര്‍ഷം പാരമ്പര്യമുള്ള പാര്‍ട്ടിയാണ് സിപിഐ. ആ പാരമ്പര്യം സിപിഎമ്മിന് പറയാനാകില്ലല്ലോ. പ്രാദേശിക പ്രശ്‌നത്തിന്‍റെ പേരിൽ സംസ്ഥാന സെക്രട്ടറിയെ അപമാനിച്ച് സംസാരിച്ചത് നിലവാരമില്ലായ്മയാണ്. ഈ വിഷയം എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കുമെന്നും സുമലത പറഞ്ഞു.