Wednesday, March 18, 2026 Last Updated 40 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 04.58 PM

ബില്ലടയ്ക്കാതെ എംവിഡി ,ഫ്യൂസ് ഊരി കെഎസ്ഇബി ; പാലക്കാട് ആർടി ഓഫീസ് ഇരുട്ടിൽ

uploads/news/2026/01/819361/4.gif
photo - facebook

പാലാക്കാട് : വൈദ്യുതിബില്ല് കുടിശ്ശികയായതോടെ പാലക്കാട് ആർടിഒ എൻഫോഴ്‌സ്‌മെന്റ് ഓഫീസ് കെട്ടിടത്തിലെ ഫ്യൂസ് ഊരി കെഎസ്ഇബി. നവംബർ, ഡിസംബർ മാസങ്ങളിലെ വൈദ്യുതിബില്ല് കുടിശ്ശികയായതോടെയാണ് ഫ്യൂസ് ഊരിയത്. ഏകദേശം 73,000 രൂപയാണ് ബിൽതുക .

മോട്ടോർ വാഹനവകുപ്പിന്റെ പാലക്കാട് ജില്ലയിലെ പ്രധാന ഓഫീസാണിത്. മരുതറോഡിലെ കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. കെഎസ്ഇബി ഫ്യൂസ് ഊരിയതോടെ കഴിഞ്ഞ മൂന്നുദിവസമായി മൊബൈൽഫോൺ വെളിച്ചത്തിലാണ് ജീവനക്കാർ ജോലിചെയ്യുന്നത്. ഇതിനുപുറമേ മോട്ടോർ വാഹനവകുപ്പിന്റെ അഞ്ച് ഇലക്ട്രിക് കാറുകളും കട്ടപ്പുറത്തായി.

Ads by Google
Tuesday 06 Jan 2026 04.58 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW