Wednesday, March 18, 2026 Last Updated 43 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 04.13 PM

വീണാ ജോർജിനെ ജനം ജയിപ്പിക്കും, ജനീഷ് കോന്നിയുടെ വികസന നായകന്‍ ; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി

uploads/news/2026/01/819357/3.gif
photo - facebook

പത്തനംതിട്ട: ആറന്മുളയിൽ വീണ ജോർജും കോന്നിയിൽ കെ യു ജനീഷ് കുമാറും വീണ്ടും മത്സരിക്കുമെന്ന് വ്യക്തമായ സൂചന നൽകി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം .വീണയും ജനീഷ് കുമാറും ജില്ലയിലെ പൊതു സ്വീകാര്യർ. ജില്ലയിലെ അഞ്ച് എംഎൽഎമാരും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നുവെന്നും രാജു എബ്രഹാം കൂട്ടിച്ചേര്‍ത്തു.

കേരളത്തിൻ്റെ ആരോഗ്യ രംഗത്തെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച ആളാണ് വീണാ ജോർജ്. ഏത് മണ്ഡലത്തിൽ നിന്നാലും വിജയിക്കുമെന്ന് രാജു എബ്രഹാം പറഞ്ഞു. കോന്നിയുടെ വികസന നായകനാണ് ജനീഷ് കുമാർ. അദ്ദേഹം വീണ്ടും മത്സരിക്കണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്നും രാജു എബ്രഹാം കൂട്ടിച്ചേര്‍ത്തു.

പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമാണ്. ശബരിമല സ്വർണ്ണക്കൊള്ള തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ല. പത്മകുമാറിനെ ഒരുതരത്തിലും പാർട്ടി നേതൃത്വം സംരക്ഷിച്ചിട്ടില്ല. ജില്ലയിലെ അഞ്ച് സീറ്റിലും സിപിഐഎം ജയിക്കും. പത്തനംതിട്ടയിൽ യുഡിഎഫ് സ്വപ്നം കാണേണ്ട. തോമസ് ഐസക് പങ്കെടുക്കുന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗം തുടരുകയാണ്.

Ads by Google
Tuesday 06 Jan 2026 04.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW