Thursday, March 19, 2026 Last Updated 22 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 03.04 PM

' ദി കേരള സ്റ്റോറി' യ്ക്ക് രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപനവുമായി നിര്‍മാതാക്കള്‍

second, by

വിവാദ ചിത്രം ദി കേരള സ്റ്റോറിയ്ക്ക് രണ്ടാം ഭാഗം വരുന്നു. ' ബിയോണ്ട് ദി കേരള സ്റ്റോറി' എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. സിനിമയുടെ നിര്‍മാതാക്കളായ വിപുല്‍ അമൃത്‌ലാല്‍ ഷാ ആണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ' ചില കഥകള്‍ അവസാനിക്കുന്നില്ല. ഇത്തവണ കൂടുതല്‍ ആഴത്തിലേക്ക്' എന്ന ക്യാപ്ഷനോടെയാണ് നിര്‍മാതാക്കള്‍ വീഡിയോ പുറത്തുവിട്ടത്.


വിപുല്‍ അമൃത് ലാല്‍ ഷായും സണ്‍ഷൈന്‍ പിക്‌ചേഴ്‌സ് ലിമിറ്റഡും ചേര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടത്. 2026 ഫെബ്രുവരി 27-ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ദേശീയ പുരസ്‌കാര ജേതാവായ കാമാഖ്യ നാരായണ സിംഗ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിപുല്‍ ഷാ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സഹനിര്‍മ്മാതാവായി ആഷിന്‍ എ ഷായും പ്രവര്‍ത്തിക്കുന്നു. പുതുമുഖങ്ങളാണ് സിനിമയില്‍ മുഖ്യവേഷങ്ങളില്‍ എത്തുക. ചിത്രത്തിന്റെ കഥയെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടില്ല.

റിലീസ് സമയത്ത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ സിനിമയാണ് കേരള സ്റ്റോറി. ഇത് ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്നും വിദ്വേഷപ്രചാരണമാണ് നടത്തുന്നതെന്നും നിരവധി പേര്‍ ആരോപിച്ചിരുന്നു. രണ്ട് ദേശീയ പുരസ്‌കാരങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു. ഇതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW