Friday, March 13, 2026 Last Updated 45 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 01.46 PM

‘പാട്ടില്‍ നിന്നൊക്കെ സീൻ ഔട്ടായതോടെ ഇപ്പോള്‍ എങ്ങനെ ജീവിക്കുന്നുവെന്ന് ചോദ്യം; സ്വയം ട്രോളി ജഗതിയുടെ ഡയലോഗിലൂടെ മാസ് മറുപടി നല്‍കി ഹരീഷ് ശിവരാമകൃഷ്ണൻ

uploads/news/2026/01/819341/Untitled-2.jpg
Harish Sivaramakrishnan (Image Source: Instagram)

വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണൻ. മലയാളം തമിഴ് സിനിമയിലെ പിന്നണി ഗായകനായ ഹരീഷ്, ബാംഗ്ലൂർ ആസ്ഥാനമായുള്ള ജനപ്രിയ കർണാടക സംഗീത പുരോഗമന റോക്ക് ബാൻഡായ അഗത്തിലെ പ്രധാന ഗായകനുമാണ്. ഒരുപാട് ആസ്വാദകര്‍ ഹരീഷിന്റെ ഗാനങ്ങള്‍ ഇഷ്ടപ്പെടാറുണ്ടെങ്കിലും ഒരു കൂട്ടര്‍ വലിച്ചുനീട്ടി പാടുന്നത് അരോചകമാണെന്ന് പറയാറുമുണ്ട്.
എങ്കിലും ഹരീഷ് ശിവരാമകൃഷ്ണനും അഗം ബാൻഡും മലയാളികള്‍ക്കിടയില്‍ വലിയൊരു തരംഗം സൃഷ്ടിച്ചിരുന്നു. ഹരീഷിന്റെ സ്റ്റേജ് പ്രോഗ്രാമുകളുടെ വിഡിയോകള്‍ ലക്ഷക്കണക്കിന് ആളുകളെയാണ് ആകർഷിച്ചത്. സോഷ്യല്‍ മീഡിയയിലും സജീവമായ ഗായകന്‍ ഫേസ്ബുക്കിലൂടെയായി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്
ഇപ്പോഴിതാ നിക്ക് നേരെ എത്തിയ ചോദ്യത്തിന് വളരെ രസകരമായ മറുപടി നല്‍കുകയാണ് ഹരീഷ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഹരീഷിന്റെ രസകരമായ മറുപടി. ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും സ്വയം ട്രോളിയാണ് ഗായകന്‍ മറുപടി നല്‍കിയിരിക്കുന്നത്. ‘പാട്ടില്‍ നിന്നൊക്കെ സീൻ ഔട്ടായതോടെ ഇപ്പോള്‍ എങ്ങനെ ജീവിക്കുന്നു?...’ എന്നതായിരുന്നു ചോദ്യം. ഇതിന് മാട്ടുപ്പെട്ടി മച്ചാൻ സിനിമയിലെ ജഗതിയുടെ ഡയലോഗുമായി മുഖത്തും തലയിലും എന്തെല്ലാമോ തേച്ചാണ് ഹരീഷിന്റെ മറുപടി വിഡിയോ.
‘എന്ത് കണ്ടാലും മുഖത്ത് പുരട്ടും, വെള്ളരിക്ക കണ്ടാല്‍ വിടില്ല. കാരറ്റ് എടുത്ത് ചുരണ്ടും. റവ എടുത്ത് തലയില്‍ തേക്കും, മുഖം കഴുകുന്നത് ആട്ടിൻപാലുകൊണ്ട്. ഓഹ് ചിലവോട് ചിലവ്. ഞാനൊരു പണക്കാരനല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ പിച്ചക്കാരനായാനെ...’ എന്ന ജഗതിയുടെ ഈ ഡയലോഗുമായാണ് ഹരീഷിന്റെ മറുപടി. ‘‘ചില മാസങ്ങളിൽ അത് മൂന്നര കോടി വരെ ആവും...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഹരീഷ് വീഡിയോ പങ്കിട്ടിരിക്കുന്നത്.
രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്. ‘അണ്ണാ നിങ്ങളിത് എന്ത് ഭാവിച്ചാ, കണ്ണട വച്ചപ്പോ പെട്ടെന്ന് ആറാട്ടണ്ണനെ പോലെ തോന്നി, ചുമ്മാ സമയം കിട്ടുമ്പോള്‍ ഗൂഗിളില്‍ പോയി ക്രെഡ് ആപ്പിന്റെ ഹെഡ് ഓഫ് മാർക്കറ്റിംഗ് ആരാ എന്നൊന്ന് സേർച്ച്‌ ചെയ്തു നോക്കിയാല്‍ നന്നായിരിക്കും...’ എന്നതടക്കമാണ് കമന്റുകള്‍.
സ്റ്റേജില്‍ തന്റെ വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ ‘തങ്കത്തിങ്കള്‍ക്കിളിയായ് കുറുകാം..., രാത്തിങ്കള്‍ പൂത്താലി ചാർത്തി...,രംഗപുര വിഹാര...’, ശ്രീരാഗമോ...’ എന്നിങ്ങനെയുള്ള പാട്ടുകളിലൂടെ വലിയൊരു ആരാധക വൃന്ദത്തെ ഹരീഷ് നേടിയെടുത്തിരുന്നു. ‘ഇതിനേക്കാള്‍ വലിയൊരു ലഹരി വേറെയില്ല...’ എന്നാണ് പലരും ഹരീഷിന്റെ ഈ പാട്ടുകള്‍ക്ക് നല്‍കിയ അഭിപ്രായങ്ങള്‍.

Ads by Google
Tuesday 06 Jan 2026 01.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW