Wednesday, March 18, 2026 Last Updated 52 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 10.11 AM

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എതിര്: പേടിച്ചോടാന്‍ ജോസ് കെ മാണിയില്ല ; ഇത്തവണയും പാലായില്‍ നിന്നു തന്നെ മത്സരിക്കും

uploads/news/2026/01/819302/jose-k-mani.jpg

പാലാ: തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടെങ്കിലും ഇത്തവണയും പാലായില്‍ നിന്നും നിയമസഭയിലേക്ക് മത്സരിക്കാന്‍ ജോസ് കെ മാണി. കഴിഞ്ഞ തവണ പാലായില്‍ മാണി സി. കാപ്പനോട് വന്‍ പരാജയം ഏറ്റുവാങ്ങിയ ജോസ് കെ മാണി ഇത്തവണയും മത്സരിക്കുമെന്ന് തന്നെയാണ് വ്യക്തമാക്കിയത്. കടുത്തുരുത്തിയില്‍ ഇത്തവണ മത്സരിച്ചേക്കുമെന്ന സൂചനകള്‍ നിലനില്‍ക്കുമ്പോഴാണ് ജോസ്.കെ. മാണി പാലായില്‍ തന്നെ മത്സരിക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരിക്കുന്നത്.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ പരിശോധിച്ചാല്‍ ജോസ്.കെ. മാണിക്ക് കാര്യമായി ഒന്നും പ്രതീക്ഷിക്കാനാകില്ല. ആകെയു്‌ള 13 പഞ്ചായത്തുകളില്‍ എട്ടും യുഡിഎഫിനൊപ്പമാണ് ഇത്തവണ നിന്നത്. അഞ്ചു പഞ്ചായത്തുകള്‍ക്ക് മാത്രമാണ് എല്‍ഡിഎഫിനൊപ്പം ഉണ്ടായിരുന്നത്. നേരത്തേ ജോസ് കെ മാണി പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുള്ള കടുത്തുരുത്തിയില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി ചെയര്‍മാന്‍ തന്നെ പാലയില്‍ നിന്നും ഓടിയൊളിക്കുന്നതായുള്ള പ്രതീതി ഒഴിവാക്കേണ്ട സാഹചര്യം കൂടി കണക്കിലെടുത്താണ് ജോസ് കെ. മാണി തന്നെ പാലായില്‍ മത്സരിക്കുന്നത്.

കഴിഞ്ഞ തവണ ജോസ് കെ മാണി മത്സരിക്കുമ്പോള്‍ മാണി സി കാപ്പന്‍ 10,000 ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയിച്ചത്. പാര്‍ടിയിലെ ഒരു വിഭാഗത്തിന് ഇത്തവണയും പാര്‍ട്ടി യുഡിഎഫിനൊപ്പം പോകണമെന്ന് നിലപാടുണ്ട്. എന്നാല്‍ ഇതെല്ലാം തള്ളിയാണ് മാണി സി കാപ്പന്‍ പാലായില്‍ തന്നെ മത്സരിക്കുന്നത്. തല്‍ക്കാലം എല്‍ഡിഎഫില്‍ തന്നെ തുടര്‍ന്ന് പോകാനാണ് ജോസ് കെ മാണി ഉദ്ദേശിക്കുന്നത്.

Ads by Google
Tuesday 06 Jan 2026 10.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW