Saturday, March 14, 2026 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 09.38 AM

യുഡിഎഫിന്റെ വിജയത്തിന് കാരണം ഭരണവിരുദ്ധ വികാരമല്ല ; കനഗോലുവിന്റെ റിപ്പോര്‍ട്ട വിമര്‍ശിച്ച് യുഡിഎഫ് നേതാക്കള്‍

uploads/news/2026/01/819294/udf.jpg

കല്‍പ്പറ്റ: കെപിസിസി നേതൃ ക്യാമ്പില്‍ സുനില്‍ കനുഗോലുവിനെ തിരുത്തി യുഡിഎഫ് നേതാക്കള്‍. എല്‍ഡിഎഫിന്റെ അടിസ്ഥാന വോട്ടുകളില്‍ ഇടിവുണ്ടായിട്ടില്ലെന്നും ഭരണ വിരുദ്ധ വികാരം വേണ്ടത്ര പ്രതിഫലിച്ചിട്ടില്ലെന്നതും അടക്കമുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടാണ് തള്ളിയത്. കനുഗോലുവിന്റെ തദ്ദേശ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ തെറ്റാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

മുതിര്‍ന്ന നേതാക്കളായ വി ഡി സതീശന്‍, ശശി തരൂര്‍, ബെന്നി ബഹനാന്‍ എന്നീ നേതാക്കളാണ് തിരുത്തിയത്. യുഡിഎഫിന് അനുകൂലമായി ക്രൈസ്തവ വോട്ടുകളുടെ ഏകോപനം ഉണ്ടായില്ലെന്നും മുസ്ലിം വോട്ടുകള്‍ മാത്രമാണ് യുഡിഎഫിന് അനുകൂലമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ സര്‍വ്വേ മുഖവിലക്കെടുക്കാന്‍ കഴിയില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം.

യുഡിഎഫ് മുന്നേറ്റത്തിന് ഭരണവിരുദ്ധ വികാരം കാരണമായിട്ടില്ലെന്ന വിലയിരുത്തലാണ് നേതാക്കള്‍ തിരുത്തിയത്. ഹിന്ദു വോട്ടുകള്‍ സമാഹരിക്കാന്‍ പറ്റിയില്ല, ഈഴവ വോട്ടുകള്‍ സിപിഐഎമ്മിനും നായര്‍ വോട്ടുകള്‍ ബിജെപിക്കും അനുകൂലമായെന്നായിരുന്നു കനുഗോലുവിന്റെ റിപ്പോര്‍ട്ട്. ക്രൈസ്തവ വോട്ടുകളും യുഡിഎഫിന് അനുകൂലമായതായാണ് രാഷ്ട്രീയകാര്യ സമിതിയുടെ വിലയിരുത്തല്‍.

ന്യൂനപക്ഷ വോട്ടുകള്‍ ലഭിച്ചെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലാണ് കനഗോലു റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍ ആരാവണം, എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളില്‍ എത്രത്തോളം ജയസാധ്യതയുണ്ട് എന്നതടക്കം വിശദമായ പഠന റിപ്പോര്‍ട്ട് കനുഗോലു അവതരിപ്പിച്ചു. ഓരോ മണ്ഡലത്തിലെയും ജയസാധ്യതാ റിപ്പോര്‍ട്ടും അവതരിപ്പിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW