Saturday, March 14, 2026 Last Updated 3 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 09.05 AM

‘എന്റെ ഡെലൂലു, നിന്റെ സഹോദരനായതില്‍ ഞാന്‍ സന്തോഷിക്കുന്നു, നിന്നെയോര്‍ത്ത് അഭിമാനം’; പ്രശംസിച്ച് ഹൃദു ഹാറൂണ്‍

hridhu-haroon
photo-www.instagram.com/hridhuharoon/

താരങ്ങളായ ഹൃദു ഹാറൂണും സഹോദരി റിയ ഷിബുവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായ എന്ന ചിത്രത്തിലൂടെ ഡെലൂലു എന്ന കഥാപാത്രമായി റിയ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ചിരിക്കുകയാണ്. അനുജത്തിയെ പ്രശംസിച്ചുകൊണ്ട് വൈകാരികമായ കുറിപ്പ് പങ്കുച്ചെിരിക്കുകയാണ് നടന്‍ ഹൃദു ഹാറൂണ്‍. റിയയുടെ കുട്ടിക്കാലത്തെ ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഹൃദു തന്റെ സ്‌നേഹം പ്രകടിപ്പിച്ചത്.

‘എന്റെ ഡെലൂലൂ (മായ) നിന്റെ സഹോദരനായതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു, നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു, ഒപ്പം ദൈവത്തോട് കടപ്പാടുളളവനുമാണ് ’എന്നായിരുന്നു ഹൃദുവിന്റെ വാക്കുകള്‍. സര്‍വ്വം മായയിലെ റിയയുടെ കഥാപാത്രത്തിന്റെ പേരായ ഡെലൂലു എന്നതിനോടൊപ്പം മായ എന്ന് കൂടി ചേര്‍ത്താണ് താരം തന്റെ പ്രിയപ്പെട്ട അനുജത്തിയെ വിശേഷിപ്പിച്ചത്. എന്റെ ഡെലൂലുവിന് നന്ദി എന്നാണ് ഹൃദുവിന്റെ കുറിപ്പിന് റിയ നല്‍കിയ മറുപടി.

19ാം വയസ്സില്‍ നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെച്ച റിയ, അഭിനയത്തിലും തന്റെ പ്രതിഭ തെളിയിച്ചിരിക്കുകയാണ്. പ്രശസ്ത നിര്‍മാതാവ് ഷിബു തമീന്‍സിന്റെ മകളായ റിയ, വലിയ സിനിമകളുടെ പിന്നണിയില്‍ നിന്ന് ക്യാമറയ്ക്ക് മുന്നിലേക്കെത്തുമ്പോള്‍ വലിയ സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കുന്നത്.

അതേസമയം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം നേടിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിലൂടെ ലോകശ്രദ്ധ നേടിയ നടനാണ് റിയയുടെ സഹോദരന്‍ ഹൃദു ഹാറൂണ്‍. പായല്‍ കപാഡിയയുടെ ചിത്രത്തിലെ ഹൃദുവിന്റെ പ്രകടനം അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രശംസ നേടിയിരുന്നു. തഗ്‌സ്, മുബൈക്കാര്‍, മുറ, ഡ്യൂഡ് തുടങ്ങിയ ചിത്രങ്ങളിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്.

Ads by Google
Tuesday 06 Jan 2026 09.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW