-->
ആലപ്പുഴ: തുറവൂരില്‍ റേഷന്‍ കടകളില്‍ വിതരണത്തിനെത്തിച്ച അരിയില്‍ പുഴുക്കളെന്നു പരാതി. കോങ്കേരി മാര്‍ക്കറ്റിലെ റേഷന്‍ കടയില്‍ പൊട്ടിച്ച രണ്ടു ചാക്ക് അരിയും ഉപയോഗിക്കാനാകാത്ത വിധം കട്ടപിടിച്ച നിലയിലാണെന്ന് ആക്ഷേപമുയര്‍ന്നു. അരൂര്‍, തുറവൂര്‍ മേഖലകളിലെ എട്ടു റേഷന്‍ കടകളിലെത്തിച്ച അരിയിലാണ് പുഴുക്കളും മാലിന്യവും കണ്ടെത്തിയത്. മുന്‍ഗണനാ വിഭാഗങ്ങള്‍ക്കു സൗജന്യമായി വിതരണം ചെയ്യേണ്ട അരിയിലും പുഴുവും മാലിന്യങ്ങളും ഉണ്ടായിരുന്നു. റേഷന്‍ കടകളില്‍ എത്തിയ നിരവധി പേര്‍ അരി വാങ്ങാതെ മടങ്ങി. കഴിഞ്ഞ മാസം അവസാനയാഴ്‌ച തുറവൂരിലെ ഗോഡൗണില്‍നിന്നെത്തിച്ച അരിയിലാണ് പുഴുവും മാലിന്യവും കണ്ടത്.