Thursday, March 12, 2026 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 12.56 PM

ഇൻ്റർനാഷണൽ പ്രയർ ലൈൻ പുതുവർഷത്തിലെ ആദ്യ സമ്മേളനം ജനുവരി 6നു

uploads/news/2026/01/819181/k.jpg

ഹൂസ്റ്റൺ :ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇൻ്റർനാഷണൽ പ്രയർ ലൈൻ ചൊവ്വാഴ്ച (ജനുവരി 6) സംഘടിപ്പിക്കുന്ന പുതുവർഷത്തിലെ ആദ്യ (608-ാമത്) ഓൺലൈൻ പ്രാർത്ഥനാ സമ്മേളനത്തിൽ ന്യൂയോർക്കിൽ നിന്നുള്ള പ്രമുഖ വചനപ്രഘോഷകൻ പാസ്റ്റർ ഡോ. എം. എസ്. സാമുവൽ പുതുവർഷ സന്ദേശം നൽകുന്നു.

വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്‍റർനാഷണൽ പ്രയർലെെൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്പതിനാണ്(ന്യൂയോർക്ക് ടൈം) പ്രയർലെെൻ സജീവമാകുന്നത്.
ചൊവ്വാഴ്ചയിലെ പ്രയർലൈനിൽ പാസ്റ്റർ ഡോ. എം. എസ്. സാമുവേലിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.എല്ലാവരുടെയും പ്രാർത്ഥനാപൂർവ്വമായ പങ്കാളിത്തം സംഘാടകർ അഭ്യർത്ഥിച്ചു

ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഫോണ്‍ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) – 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) – 586 216 0602 (കോഓർഡിനേറ്റർ)

പി പി ചെറിയാൻ

Ads by Google
Monday 05 Jan 2026 12.56 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW