Thursday, March 12, 2026 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 09.33 AM

16 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം വേര്‍പിരിഞ്ഞ് മാഹി വിജും ജയ് ഭാനുഷാലിയും

jay-bhanushali-

16 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം വേര്‍പിരിഞ്ഞ് ടെലിവിഷന്‍ താരങ്ങളായ ജയ് ഭാനുഷാലിയും മാഹി വിജും. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇരുവരും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പരസ്പര ബഹുമാനവും സമാധാനവും കുട്ടികളോടുളള പ്രതിബദ്ധതയും കാത്തുസൂക്ഷിക്കുണമെന്നും ഈ കഥയില്‍ വില്ലന്‍മാര്‍ ആരുമില്ലെന്നും ഇരുവരും കുറിച്ചു.

‘ഇന്ന് ജീവിതം എന്ന യാത്രയില്‍ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. എന്നിരുന്നാലും പരസ്പരം പിന്തുണയ്ക്കുന്നത് തുടരും. സമാധാനം, വളര്‍ച്ച, ദയ, മനുഷത്വം എന്നിവ ഞങ്ങളുടെ വഴികാട്ടികളായിരുന്നു. ഞങ്ങളുടെ കുട്ടികളായ താര, ഖുഷി, രാജ്വീര്‍ എന്നിവരുടെ നല്ല ഭാവിക്കായി മികച്ച മാതാപിതാക്കളായും മികച്ച സുഹൃത്തുക്കാളായും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങള്‍ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുമെങ്കിലും ഈ കഥയില്‍ വില്ലന്മാരാരുമില്ല. ഏതൊരു നിഗമനത്തിലെത്തുന്നതിനു മുന്‍പ്, നാടകം മാറ്റി നിര്‍ത്തി സമാധാനത്തിനും യുക്തിക്കും ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നു എന്ന് മനസ്സിലാക്കണം. പരസ്പര ബഹുമാനത്തോടെ സുഹൃത്തുക്കളായി ഞങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ നിങ്ങളുടെ ബഹുമാനവും സ്‌നേഹവും ദയയും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു’ ഇരുവരും കുറിച്ചു.

jay-bhanushali-

ഒരു ക്ലബ്ബില്‍ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയാണെന്ന് മൂന്ന് മാസത്തിനുളളില്‍ മനസ്സിലാക്കിയെന്നും ജയ് വ്യക്തമാക്കിയിരുന്നു. 2010 ല്‍ വളരെ ലളിതമായ ചടങ്ങോട് കൂടിയായിരുന്നു ഇരുവരുടെയും വിവാഹം. പിന്നീട് രാജ്വീര്‍, ഖുഷി എന്നീ രണ്ട്ട കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുകയും 2019 ല്‍ ഐവിഎഫ് വഴി മകള്‍ താരയെ സ്വാഗതം ചെയ്യുകയും ചെയ്തു.

മ്യൂസിക് വീഡിയോയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ മാഹി വിജ് 'അപരിചിതന്‍' എന്ന മലയാള സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നീട് ഒട്ടേറെ ഹിറ്റ് ടെലിവിഷന്‍ പരിപാടികളുടെ ഭാഗമായി.

Ads by Google
Monday 05 Jan 2026 09.33 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW