Thursday, March 19, 2026 Last Updated 5 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 11.39 PM

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയാണ്‌ പരിഗണിക്കുന്നത്‌: രമേശ്‌ ചെന്നിത്തല

കോഴിക്കോട്‌: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയസാധ്യതയാണ്‌ യു.ഡി.എഫ്‌്് പരിഗണിക്കുന്നതെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ രമേശ്‌ ചെന്നിത്തല. നേതൃക്യാംപില്‍ നിയമസഭാതെരഞ്ഞെടുപ്പ്‌ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും.
ലീഗ്‌ അടക്കമുള്ള കക്ഷികളുമായി ക്യാംപിന്‌ ശേഷം സീറ്റ്‌ വിഭജനം സംബന്ധിച്ച്‌ ചര്‍ച്ച നടത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 53% യുവാക്കളെയും സ്‌ത്രീകളെയും പാര്‍ട്ടി പരിഗണിച്ചിരുന്നു.
യുവാക്കളെ പരിഗണിക്കുന്നു എന്നതിനര്‍ഥം മുതിര്‍ന്ന ആളുകളെ മാറ്റി നിര്‍ത്തുന്നു എന്നല്ലെന്നും ചെന്നിത്തല കോഴിക്കോട്‌ പറഞ്ഞു.
തിരുത്തിയില്ലെങ്കില്‍ വെള്ളാപ്പള്ളി തിരുത്തണ്ടയെന്നും ചെന്നിത്തല. സമൂഹത്തില്‍ മതനിരപേക്ഷ നിലപാട്‌ ആണ്‌ ആവശ്യം. മുഖ്യമന്ത്രി മതസ്‌പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്‌.
മുഖ്യമന്ത്രിയാണ്‌ ഓരോ തെരഞ്ഞെടുപ്പിലും ഓരോ വര്‍ഗീയതയെ താലോലിക്കുന്നത്‌. പാര്‍ലിമെന്റ്‌ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വര്‍ഗീയത, പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷവര്‍ഗീയത വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന അന്തരീക്ഷം ഉണ്ടാക്കുകയാണ്‌.
തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം ഇനി വര്‍ഗീയത നിലപാട്‌ ആണ്‌ നല്ലത്‌ എന്ന അവസ്‌ഥയിലാണ്‌ സര്‍ക്കാര്‍.
വര്‍ഗീയ നിലപാട്‌ കൊണ്ടാണ്‌ രണ്ട്‌ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ്‌. തോറ്റതെന്നും ചെന്നിത്തല.

Ads by Google
Sunday 04 Jan 2026 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW