-->
ന്യൂഡല്‍ഹി: തീപിടുത്ത സാധ്യതയെത്തുടര്‍ന്ന് വിമാനത്തിനുള്ളില്‍ പവര്‍ബാങ്കുകള്‍ നിരോധിച്ച് ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). പവര്‍ ബാങ്കുകളും സ്‌പെയര്‍ ബാറ്ററികളും ഹാന്‍ഡ് ലഗേജില്‍ മാത്രമേ അനുവദിക്കൂ എന്നും ഓവര്‍ഹെഡ് കംപാര്‍ട്ടുമെന്റുകളില്‍ (സീറ്റിനു മുകളിലുള്ള ലോക്കറില്‍) സൂക്ഷിക്കാന്‍ കഴിയില്ലെന്നും ഡി.ജി.സി.എ. സര്‍ക്കുലറില്‍ വ്യക്‌തമാക്കി. വിമാനയാത്രക്കിടെ ലിഥിയം ബാറ്ററികള്‍ക്ക് തീപിടിച്ച സംഭവങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് നടപടി.വിമാനയാത്രയ്‌ക്കിടെ പോര്‍ട്ടബിള്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നത് വിലക്കുന്നതാണ് പുതിയ സര്‍ക്കുലര്‍.