-->
കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപം വഴി തട്ടിയെടുത്ത പണം വിദേശത്തേക്ക് കടത്തിയെന്ന നിഗമനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്(ഇ.ഡി). ആപ്പ് ഉടമയും തൃശൂര്‍ സ്വദേശിയുമായ മുഖ്യപ്രതി സ്വാതിഖ് റഹീമിന്റെ ദുബായിലുള്ള കൂട്ടാളികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
സ്വാതിക് റഹീം 2019ല്‍ തുടങ്ങിയതാണ് സേവ് ബോക്‌സ്. ഇന്ത്യയിലെ തന്നെ ആദ്യ ഓണ്‍ലൈന്‍ ലേല ആപ്പ് എന്ന നിലയിലായിരുന്നു സേവ് ബോക്‌സ് എത്തിയത്. 2023ലാണ് ആപ്പിന്റെ മറവില്‍ തട്ടിപ്പ് ആരംഭിച്ചതെന്നാണ് കണ്ടെത്തല്‍.20 കോടി രൂപയുടെ തട്ടിപ്പാണ് ആപ്പിന്റെ മറവില്‍ നടന്നതെന്നാണ് വിവരം. സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെയും ഭാര്യയെയും ഇ.ഡി. ചോദ്യംചെയ്‌തിരുന്നു. സേവ് ബോക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ പ്രവര്‍ത്തിച്ചോ സാമ്പത്തിക ഇടപാടുകള്‍ നടന്നോ എന്നീ കാര്യങ്ങളും ഇ.ഡി. പരിശോധിക്കുന്നുണ്ട്. രണ്ട് കോടിയോളം രൂപയാണ് ഇതിനായി സ്വാതിക് റഹീം ജയസൂര്യയ്‌ക്ക് വാഗ്‌ദാനം ചെയ്‌തെന്നാണു സൂചന.