-->
തിരുവനന്തപുരം: സ്വന്തമായി ബ്രാന്റിങ് ചെയ്‌ത കുടിവെള്ളം പുറത്തിറക്കാന്‍ ഒരുങ്ങി കെ.എസ്.ആര്‍.ടി.സി. കുപ്പിവെള്ളത്തിന് പുറത്ത് കെ.എസ്.ആര്‍.ടി.സി ലേബല്‍ അടക്കം ഉണ്ടാകും. വെളിയില്‍ കിട്ടുന്നതിനേക്കാള്‍ ഒരു രൂപ കുറച്ചാണ് കുപ്പി വെള്ളം വില്‍ക്കുക. യാത്രക്കിടക്കും യാത്രക്കാര്‍ക്ക് ഈ വെള്ളം വാങ്ങാവുന്നതാണ്. വെള്ളം വില്‍ക്കുന്ന കണ്ടക്‌ടര്‍മാര്‍ക്കും ൈഡ്രവര്‍മാര്‍ക്കും വിറ്റ് ലഭിക്കുന്ന പണത്തില്‍നിന്ന് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കുപ്പി വെള്ളം വില്‍ക്കുമ്പോള്‍ കണ്ടക്‌ടര്‍ക്ക് 2 രൂപയും, ൈഡ്രവര്‍ക്ക് 1 രൂപയും പാരിതോഷികമായി ലഭിക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. പേപ്പര്‍ വര്‍ക്കുകളും മറ്റും പൂര്‍ത്തിയാകുന്നതോടെ പൊതുജനത്തിന് കുടിവെള്ളം കയ്യില്‍ കിട്ടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.