-->
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീടുകള്‍ ഉള്‍പ്പെടെ ഒന്നരക്കോടിയിലേറെ വരുന്ന കെട്ടിടങ്ങളുടെ നമ്പര്‍ ഈ മാസം മാറും. ഇതില്‍ 1.10 കോടി വീടുകളും അപ്പാര്‍ട്‌മെന്റുകളും ഫ്‌ളാറ്റുകളുമാണ്. 46 ലക്ഷം വാണിജ്യ ആവശ്യത്തിനുള്ളവയും.
വാര്‍ഡ് വിഭജനത്തിനു ശേഷം തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ നടക്കേണ്ട നമ്പര്‍ മാറ്റമാണ് അല്‍പം വൈകി നടപ്പാക്കുന്നത്. തദ്ദേശ വകുപ്പിന്റെ സേവനങ്ങള്‍ നല്‍കുന്ന സ്‌മാര്‍ട്ട് ആപ്ലിക്കേഷന്‍ നമ്പര്‍ ക്രമീകരിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതത് കോര്‍പറേഷനുകളും നഗരസഭകളും പഞ്ചായത്തുകളുമാണ് ഇത് നടപ്പാക്കേണ്ടത്. അതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഒന്നാം വാര്‍ഡിലെ ഒന്നാംനമ്പര്‍ കെട്ടിടമെന്നു സൂചിപ്പിക്കുന്ന തരത്തില്‍ 1/1 എന്ന മാതൃകയിലാണു കെട്ടിട നമ്പറുകള്‍ നല്‍കുന്നത്.