-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തെറ്റുകാര്‍ക്കെതിരേ പാര്‍ട്ടി നടപടിയെടുക്കുമന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ.ബേബി. പോറ്റി പാരഡി മ്ലേച്‌ഛമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സോണിയാഗാന്ധിക്കു നേരേ വിരല്‍ ചൂണ്ടാനില്ലെന്നു വ്യക്‌തമാക്കിയ ബേബി, പക്ഷേ പോറ്റിയെങ്ങനെ അവിടെയെത്തിയെന്നും ചോദിച്ചു.
വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശവുമായിബന്ധപ്പെട്ട്, അസ്വീകാര്യമായതിനെ തള്ളുമെന്നും തിരുവനന്തപുരത്ത് അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ തോല്‍വിയെ ഖത്തര്‍ ലോകകപ്പില്‍ജേതാക്കളായ അര്‍ജന്റീനയുടെ പ്രകടനത്തോട് സി.പി.എം ജനറല്‍ സെക്രട്ടറി ഉപമിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യമത്സരം തോറ്റപ്പോള്‍ അര്‍ജന്റീനയെ എല്ലാവരുംവിമര്‍ശിച്ചു. എന്നാല്‍ പിന്നീട് എന്താണുണ്ടായതെന്നു ലോകം കണ്ടതാണ്. അതുപോലെ ഇടതുമുന്നണി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.