Sunday, March 15, 2026 Last Updated 49 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 11.39 PM

പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച്‌ ഡി.വൈ.എഫ്‌.ഐ.

കൊച്ചി: പുനര്‍ജനി വിവാദത്തില്‍ നിര്‍മിച്ചു നല്‍കിയ വീടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശനെ വെല്ലുവിളിച്ച്‌ ഡി.വൈ.എഫ്‌.ഐ. ജനപ്രതിനിധിയായ വി.ഡി. സതീശന്‍ വിദേശത്ത്‌ പോയി പണപ്പിരിവ്‌ നടത്തിയെന്നത്‌ ഗുരുതരമായ ആരോപണമാണെന്ന്‌ ഡി.വൈ.എഫ്‌.ഐ സംസ്‌ഥാന സെക്രട്ടറി വി.കെ. സനോജ്‌ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റില്‍ വ്യക്‌തമാക്കി.
എത്ര പണം വന്നു, ഏതെല്ലാം ഇനത്തില്‍ ചെലവഴിക്കപ്പെട്ടു. ഏത്‌ ഏജന്‍സി, ഏത്‌ വര്‍ഷത്തില്‍ ഓഡിറ്റ്‌ ചെയ്‌തു, ആ പണം ഉപയോഗിച്ച്‌ വീടുകള്‍ വച്ച്‌ നല്‍കിയോ എന്നിവയാണ്‌ ചോദ്യം. അതിനു മറുപടിയായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞത്‌ 209 വീടുകള്‍ നിര്‍മിച്ചു കൈമാറി എന്നാണ്‌. ആ വീടുകളുടെ പേരും വിശദാംശങ്ങളും പുറത്തുവിടാന്‍ സതീശനെ വെല്ലുവിളിക്കുന്നുവെന്ന്‌ വി.കെ സനോജ്‌ പറഞ്ഞു.

Ads by Google
Sunday 04 Jan 2026 11.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW