-->
മസ്കറ്റ്: സിനിമ പിന്നണി ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യർ ഒമാനിൽ അപകടത്തിൽ മരിച്ചു. മസ്കറ്റിൽ ട്രക്കിങ്ങിനിടെ ഉണ്ടായ അപകടത്തിലാണ് ശാരദ അയ്യർ മരിച്ചത്.
അച്ഛൻ മരിച്ച് ഒരുമാസം പിന്നിടും മുമ്പെയാണ് ശാരദയുടെ അകാല വിയോഗം. ഇവരുടെ പിതാവ് രാജദുരൈ അയ്യർ കഴിഞ്ഞ ഡിസംബർ 11-നാണ് അന്തരിച്ചത്. കൊല്ലം കരുനാഗപ്പള്ളി തഴവ സ്വദേശിനിയാണ് 52-കാരിയായ ശാരദ അയ്യർ. ഒമാൻ എയർ മുൻ മാനേജറായ ശാരദ മസ്കത്തിലായിരുന്നു താമസം. വടക്കൻ ദാഖിലിയ ഗവർണറേറ്റിലെ ജബൽ ഷംസിൽ സുഹൃത്തുക്കൾക്കൊപ്പം ട്രക്കിങ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.