Wednesday, March 18, 2026 Last Updated 10 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 07.22 PM

നിയമസഭാ തിരഞ്ഞെടുപ്പിൽ എ. കെ ശശീന്ദ്രനും താനും മത്സരിക്കും; തോമസ് കെ തോമസ്

uploads/news/2026/01/819049/6.gif
photo - facebook

തിരുവനന്തപുരം : കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എ. കെ ശശീന്ദ്രനും ,താനും മത്സരിക്കുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസ്. ഇക്കാര്യം ശരത് പവാർ തന്നെ ആവശ്യപ്പെട്ടു. നിലവിലെ എംഎൽഎമാർ തുടരും. എൻസിപിയിൽ തർക്കങ്ങളില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. മൂന്ന് സാഹചര്യങ്ങളിലാണ് ശരദ് പവാർ കേരള നേതാക്കളെ മുംബൈയിലേക്ക് വിളിപ്പിച്ചത്. ഒന്ന്, എലത്തൂരിൽ വീണ്ടും ഒരിക്കൽ കൂടി എ കെ ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ പാർട്ടിയിൽ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തി.

കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കുമെന്നും വാർത്തകൾ വന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ കാര്യമായി നേട്ടം ഉണ്ടാക്കാൻ കഴിയാത്തതിനാൽ സംസ്ഥാന നേതൃത്വത്തിൽ മാറ്റത്തിനുള്ള സമ്മർദ്ദവും ഉണ്ട്. എന്നാൽ ആദ്യത്തെ രണ്ടു കാര്യത്തിൽ പവാറുമായുള്ള യോഗത്തിൽ വ്യക്തത വന്നെന്ന് തോമസ് കെ തോമസ് തന്നെ പറയുന്നു.

എന്നാൽ മറ്റു ചില കാര്യങ്ങളാണ് ചർച്ചചെയ്തത് എന്ന മട്ടിലായിരുന്നു എ കെ ശശീന്ദ്രന്റെ യോഗ ശേഷമുള്ള പ്രതികരണം. സിറ്റിൽ കൂടുതൽ അർഹതയുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് ചോദിക്കുന്നില്ല എന്ന് ദേശീയ വർക്കിംഗ് പ്രസിഡണ്ട് പി സി ചാക്കോ പറഞ്ഞു. കോട്ടക്കൽ സീറ്റിലേക്ക് ആരെ സ്ഥാനാർഥിയാകും എന്നാണ് അറിയേണ്ടത്.

Ads by Google
Sunday 04 Jan 2026 07.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW