Saturday, March 14, 2026 Last Updated 7 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 03.28 PM

എന്റെ മകള്‍ രേവതിയുടെ ചെണ്ട അരങ്ങേറ്റം; വീഡിയോ പങ്കുവെച്ച് മേനക സുരേഷ്

revathi-suresh-
photo-www.instagram.com/menaka.suresh/

മകളുടെ അരങ്ങേറ്റ വീഡിയോ പങ്കുവെച്ച് നടി മേനക സുരേഷ്. സിനിമാ നിര്‍മാതാവ് സുരേഷ് കുമാറിന്റെയും മേനകയുടെയും മൂത്ത മകളായ രേവതി സുരേഷിന്റെ ചെണ്ടമേളം അരങ്ങേറ്റത്തെക്കുറിച്ചുളള വിശേഷമാണ് താരം പങ്കുവെച്ചത്.

തിരുവനന്തപുരം ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ വെച്ചുനടന്ന ചടങ്ങില്‍ മകള്‍ വാദ്യകലയില്‍ ചുവടുവെക്കുന്നത് കണ്ട സന്തോഷം ആരാധകരുമായി നടി പങ്കുവെക്കുകയായിരുന്നു. മുന്‍പ് നൃത്തവേദികളിലൂടെ പരിചിതയായ രേവതിയുടെ ഈ പുതിയ കലാപരമായ ചുവടുവെപ്പിനു സിനിമാരംഗത്തെ നിരവധിപേര്‍ ആശംസ അറിയിച്ചു.

എന്റെ മകള്‍ രേവതി സുരേഷിന്റെ ചെണ്ട അരങ്ങേറ്റം ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ രേവതി ചെമണ്ടമേളം നടത്തുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് മേനക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സിനിമാ നിര്‍മാതാവ്, വിഷ്വല്‍ ഇഫക്റ്റ്‌സ് , ആര്‍ട്ടിസ്റ്റ, ക്ലാസിക്കല്‍ ഡാന്‍സര്‍ എന്നീ നിലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് രേവതി സുരേഷ്.സംവിധായകന്‍ പ്രിയദര്‍ശന്റെ സഹായിയായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച രേവതി താങ്ക് യു എന്ന ഹ്വസ്വ ചിത്രത്തിലൂടെ സംവിധാനരംഗത്തും അരങ്ങേറ്റം കുറിച്ചു.

മരക്കാര്‍: അറബിക്കടലിന്റെ സിംഹം, വാശി, മോഹന്‍ലാല്‍ ചിത്രം ബാറോസ് തുടങ്ങിയ സിനിമകളില്‍ നിര്‍മാണത്തിിലും സാങ്കേതിക വിഭാഗത്തിലും നിരവധി ബോളിവുഡ് ചിത്രങ്ങളിലും രേവതി സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ രേവതി കലാമന്ദിര്‍ ഫിലിം അക്കാദമി നിയന്ത്രിക്കുന്നതും രേവതിയാണ്. പ്രമുഖ നര്‍ത്തകി ഡോ. പത്മ സുബ്രഹ്മണ്യത്തിന്റെ ശിക്ഷ്യ കൂടിയാണ് രേവതി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW