Saturday, March 14, 2026 Last Updated 52 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jun 2025 11.12 AM

യോഗ ചെയ്ത് ആരാധകരെ ഞെട്ടിച്ച് നടിമാരായ ലിസിയും മേനകയും

menaka
photo-www.instagram.com/menaka.suresh, www.instagram.com/lissylakshmi/

രാജ്യാന്തര യോഗാദിനത്തില്‍ യോഗ അഭ്യസിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകരെ അമ്പരപ്പിച്ച് നടി മേനക സുരേഷും ലിസിയും. തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് താരങ്ങള്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

യോഗ ഒരു ദിവ്യ കലയാണ്. അത് പര്യവേഷണം ചെയ്യാനുളള ഒരു സമുദ്രമാണ്. അതിന്റെ ഗുണങ്ങള്‍ അനുഭവിക്കണമെങ്കില്‍ നാം അത് പടിപടിയായി പഠിക്കുകയും പതിവായി പരിശീലിക്കുകയും വേണം. പൂര്‍ണ്ണ താല്‍പ്പര്യത്തോടെയും സമര്‍പ്പണത്തോടെയും ശ്രദ്ധയോടെയും ഒരു മണിക്കൂര്‍ യോഗ നമ്മുടെ ദിന ചര്യയില്‍ ഉള്‍പ്പെടുത്തുന്നത് ജീവിതം മാറ്റിമറിക്കും.

ഒരു ദിവസം ആപ്പിള്‍ ഡോക്ടറെ അകറ്റി നിര്‍ത്തുന്നത് പോലെ ഒരു ദിവസം യോഗ എന്നത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കും, ശരീരത്തെ വഴക്കമുളളതാക്കും, ഭക്ഷണക്രമത്തില്‍ അച്ചടക്കം പാലിക്കും. ഒരു മികച്ച ഗുരുവിന്റെ മാര്‍ഗനിര്‍ദേശപ്രകാരം യോഗ പഠിക്കേണ്ടത് അത്യാവശ്യമാണ്. എന്റെ ഗുരു താരയെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്. അതില്‍ ഞാന്‍ നന്ദിയുളളവളാണ്. എല്ലാവര്‍ക്കും യോഗ ദിനാശംസകള്‍ ചിത്രങ്ങള്‍ക്കൊപ്പം മേനക കുറിച്ചു.

യോഗ നിങ്ങളുടെ ജീവിതം മാറ്റി മറിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ലിസി കുറിച്ചത്. അഭിനയരംഗത്ത് സജീവമല്ലെങ്കിലും ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധ ചെലുത്തുന്ന താരമാണ് ലിസി. തന്റെ ഫിറ്റ് നസ് ചിത്രങ്ങളും വീഡിയോയുമെല്ലാം താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്.

നിരവധി ആളുകാണ് പ്രിയ താരങ്ങളുടെ പോസ്റ്റിന് കമന്റുകളുമായെത്തുന്നത്.

Ads by Google
Sunday 22 Jun 2025 11.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW