Wednesday, March 18, 2026 Last Updated 14 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 03.29 PM

സിഐടിയു: സുധീപ് ദത്ത പ്രസിഡന്റ്, എളമരം കരീം ജനറൽ സെക്രട്ടറി

സുധീപ് ദത്ത എളമരം കരീം
uploads/news/2026/01/819033/1.gif
photo - facebook

വിശാഖപട്ടണം: സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി എളമരം കരീമിനെ തിര‍ഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ്. അഖിലേന്ത്യ പ്രസിഡന്റായി സുദീപ് ദത്തയെയും ട്രഷററായി എം സായ്ബാബുവിനെയും തിരഞ്ഞെടുത്തു.

വിശാഖപട്ടണത്ത് നടന്ന പതിനെട്ടാം അഖിലേന്ത്യ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. തപൻ സെൻ, കെ ഹേമലത, ടി പി രാമകൃഷ്ണൻ, ജെ മേഴ്സിക്കുട്ടിയമ്മ, പി നന്ദകുമാർ, കെ ചന്ദ്രൻപിള്ള, ജി ബേബിറാണി എന്നിവർ വൈസ് പ്രസിഡന്റുമാരാണ്.

കെ എൻ ​ഗോപിനാഥ്, ദീപ കെ രാജൻ, ജി സുകുമാരൻ, ഡി ഡി രാമാനന്ദൻ, എ ആർ സിന്ധു, എസ് കണ്ണൻ, ഉഷ റാണി, സുരേഖ, മീനാക്ഷി സുന്ദരം തുടങ്ങിയവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തിട്ടുണ്ട്. അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായതോടെ എളമരം കരീം സിഐടിയു സംസ്ഥാന സെക്രട്ടറി പദം ഒഴിയും.

Ads by Google
Sunday 04 Jan 2026 03.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW