Saturday, March 14, 2026 Last Updated 31 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 12.33 PM

അമ്മയുടെ ജന്മദിനം ആഘോഷമാക്കി ഉര്‍വശി റൗട്ടേല; ശ്രദ്ധയാകര്‍ഷിച്ച് സ്വര്‍ണം പൂശിയ കേക്ക്; ചിത്രങ്ങള്‍

urvashi-rautela-
photo-www.instagram.com/urvashirautela/

അമ്മ മീര റൗട്ടേലയുടെ ജന്മദിനം ആഘോഷമാക്കി ഉര്‍വശി റൗട്ടേല. താരം അമ്മയ്ക്കായി സമ്മാനിച്ച കേക്ക് ശ്രദ്ധനേടുകയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലില്‍ വെച്ച് നടന്ന ആഘോഷത്തിലെ പ്രധാന താരം 24 കാരറ്റ് സ്വര്‍ണ്ണം പൂശിയ കേക്കായിരുന്നു.

മൂന്ന് തട്ടുകളിലായി നിര്‍മ്മിച്ച പ്രത്യേക കേക്ക് പൂര്‍ണ്ണമായും സ്വര്‍ണ്ണത്താല്‍ അലങ്കരിച്ചതായിരുന്നു. കേക്കിന് മുകളിലായി സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഒരു വലിയ കിരീടവും കേക്കിന്റെ താഴെ ഹാപ്പി മോം എന്ന് എഴുതിയ റിബണും കാണാം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലില്‍, രാജകീയമായ സ്വര്‍ണ്ണ കിരീട കേക്കിനൊപ്പം അമ്മയുടെ ജന്മദിനം എന്നാണ് താരം കുറിച്ചത്.

ഇതുകൂടാതെ, ഉര്‍വശിയുടെ രൂപവും സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ മാതൃകകളും ഉള്‍പ്പെടുത്തിയ മറ്റൊരു ചോക്ലേറ്റ് കേക്കും ആഘോഷത്തിന്റെ ഭാഗമായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW