Saturday, March 14, 2026 Last Updated 15 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 09.41 AM

‘4 മാസം, ചികിത്സാ ചെലവുകള്‍ ഭാരിച്ചത്, ചികിത്സയും നീണ്ടുപോയേക്കാം’; രാജേഷ് കേശവിന്റെ ആരോഗ്യനിലയെക്കുറിച്ച് സുഹൃത്ത്

-rajesh-keshav

രാജേഷ് കേശവിന്‍റെ ആരോഗ്യ പുരോഗതിയെക്കുറിച്ച് സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മി. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ് രാജേഷ്. നാല് മാസമായി രാജേഷിന്റെ ആശുപത്രി ജീവിതത്തിന്. താനും സുഹൃത്തുക്കളും രാജേഷ് ജീവിതം തിരികെ പിടിക്കുന്നതിനായാ കാത്തിരിക്കുകയാണെന്നും പ്രതാപ് പറയുന്നു.

‘രാജേഷിന്റെ പുതുവര്‍ഷം. പുതുവത്സര തലേന്ന് രാജേഷിനെ കാണാന്‍ പോകുമ്പോള്‍ എന്റെ കൂടെ ഞങ്ങളുടെ സുഹൃത്ത് ജെയ് ജോഡനുമുണ്ടായിരുന്നു. അവന്‍ ആസ്‌ട്രേലിയയില്‍ നിന്നും വന്നു നേരെ വെല്ലൂരിലേക്ക് ഒരുമിച്ചു പോകുമ്പോള്‍ ചെറിയ ആശങ്ക. ഊര്‍ജസ്വലനായ ചുറു ചുറുക്കുള്ള രാജേഷിനെ നിശബ്ദനായി ബെഡില്‍ കാണുമ്പോള്‍ സഹിക്കാന്‍ കഴിയുമോ എന്നോക്കെ ഉള്ള ചില സങ്കട വര്‍ത്തമാനം യാത്രയിലുടനീളം അവനെ പിന്തുടരുന്നതായി എനിക്ക് തോന്നി..

അവിടെ എത്തുമ്പോള്‍ രാജേഷിനെ തെറാപ്പിക്ക് കൊണ്ട് പോകാനുള്ള തിരക്കിലായിരുന്നു രൂപേഷും സിന്ധുവും. തെറാപ്പി റൂമില്‍ ഞങ്ങളും കയറി.. സുഹൃത്തുക്കളുടെ ശബ്ദം പരിചിതമായത് കൊണ്ടാവാം അവന്‍ തെറാപ്പിയില്‍ നന്നായി സഹകരിച്ചു.. ഡോക്ര്‍മാര്‍ക്കും തെറാപ്പിസ്റ്റിനും ഹാപ്പി ആയി.. 'രാജേഷ് സാര്‍ നന്‍പന്‍ വന്തല്ലേ.. നീങ്കള്‍ ഹാപ്പി ആയി അല്ലെ ' എന്നൊക്കെ തമിഴിലും ഇംഗ്ലീഷിലുമായി അവര്‍ പറഞ്ഞു.. രാജേഷ് ചുണ്ടനക്കി എന്തോ മറുപടി പറയാന്‍ ശ്രമിച്ചു.. രാജേഷിന്റെ ഓരോ ചെറിയ പ്രതികരണവും ഞങ്ങളില്‍ ഉണ്ടാക്കുന്ന പ്രതീക്ഷ എത്ര വലുതാണെന്നു അവന്‍ അറിയുന്നുണ്ടോ?

4 മാസം കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍. അവനോടൊപ്പം ആഘോഷിക്കേണ്ട ഓണവും, ക്രിസ്തുമസും, പുതുവര്‍ഷവും പെട്ടെന്ന് കടന്ന് പോയിരിക്കുന്നു. കാണേണ്ട സിനിമകളുടെ ലിസ്റ്റ് വീണ്ടും കൂടി. ചികിത്സാ ചിലവുകള്‍ ഭാരിച്ചതാണ്, ചികിത്സയും നീണ്ടു പോയേക്കാം. പക്ഷെ ഒരു തിരിച്ചു വരവിന്റെ ആഘോഷം അവന്റെ ഉള്ളില്‍ എവിടെയോ ഉണ്ടെന്നു ലാസ്റ്റ് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് തോന്നി. അന്നായിരിക്കും ഞങ്ങള്‍ക്ക് ആഘോഷം. ഞങ്ങളുടെ പുതു വര്‍ഷം. ആ വരവിനായി കാത്തിരിപ്പാണ്. എല്ലാവരെയും പോലെ. എന്നും സ്‌നേഹത്തോടെ പ്രാര്‍ത്ഥനയോടെ’–പ്രതാപ് ജയലക്ഷ്മിയുടെ വാക്കുകൾ. ...

Ads by Google
Ads by Google
LATEST NEWS
TRENDING NOW