Sunday, March 15, 2026 Last Updated 49 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.37 PM

'കുടുംബജീവിതം തകര്‍ത്തു, വേട്ടയാടി' ,രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതിക്കാരിയുടെ ഭര്‍ത്താവും

uploads/news/2026/01/818930/k5.jpg

പാലക്കാട്‌: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരേ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവും എം.എല്‍.എക്കെതിരേ പരാതിയുമായി എത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ തന്റെ കുടുംബജീവിതം തകര്‍ത്തുവെന്ന്‌ ആരോപിച്ച്‌ യുവാവ്‌ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി.
വിവാഹിതയാണെന്നറിഞ്ഞിട്ടും എം.എല്‍.എ തന്റെ ഭാര്യയെ വശീകരിച്ചു. ഇരയാക്കപ്പെട്ടത്‌ താനാണെന്നും പരാതിയില്‍ പറയുന്നു. വിവാദം ചര്‍ച്ചയായശേഷം താന്‍ വലിയ രീതിയില്‍ മാനസിക സമ്മര്‍ദം അനുഭവിച്ചുവെന്ന്‌ യുവാവ്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. ഭാര്യ എം.എല്‍.എക്കെതിരേ പരാതി നല്‍കിയശേഷം താന്‍ വലിയ രീതിയില്‍ വേട്ടയാടപ്പെട്ടു. സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷമായ ആക്രമണമാണ്‌ എം.എല്‍.എയെ അനുകൂലിക്കുന്നവര്‍ നടത്തിയത്‌. അച്‌ഛനമ്മമാരുടെ ഏക മകനാണ്‌ താന്‍. അവര്‍ക്കും വലിയ മാനസികപ്രയാസമുണ്ടായി.
ആഘോഷമായി നടത്തിയ വിവാഹമായിരുന്നു. അതിനു ശേഷം ചില പ്രശ്‌നങ്ങളുണ്ടായി. പ്രശ്‌നം പരിഹരിക്കാനാണ്‌ ഇടപെട്ടത്‌ എന്ന എം.എല്‍.എയുടെ വാദം ശരിയല്ല. പരിഹാരമാണ്‌ ലക്ഷ്യമെങ്കില്‍ താനുമായി സംസാരിക്കണമായിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നുണ്ട്‌. ഇനിയും സഹകരിക്കും. ഗര്‍ഭത്തിന്റേയും ഗര്‍ഭച്‌ഛിദ്രത്തിന്റേയും ഉത്തരവാദിത്വം തനിക്കു മേല്‍ ചുമത്തിയാല്‍ അതിനെ നേരിടും. എല്ലാ തെളിവുകളും തന്റെ പക്കലുണ്ട്‌. ആവശ്യമെങ്കില്‍ അത്‌ ഹാജരാക്കും- പരാതിക്കാരിയുടെ ഭര്‍ത്താവ്‌ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ യുവതി നല്‍കിയ പരാതിയെക്കുറിച്ച്‌ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ മൊഴി എടുത്തിരുന്നു.

Ads by Google
Saturday 03 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW