-->
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഭൂരിഭാഗം പേരും ട്രാന്‍സ്ജെന്‍ഡേഴ്സാണ്. പലരും സെലിബ്രിറ്റികള്‍ക്ക് അത്രയേറെ പ്രിയപ്പെട്ടവരുമാണ്. അക്കൂട്ടത്തില്‍ എടുത്തു പറയാവുന്ന പേരാണ് രഞ്ജു രഞ്ജിമാരുടേത്. രഞ്ജു രഞ്ജിമാർ രണ്ടുപേരല്ല, ഒരു ട്രാൻസ് വനിതയാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി മേക്കപ്പ് രംഗത്ത് സജീവമാണ് രഞ്ജു രഞ്ജിമാര്‍. സിനിമാപ്രവര്‍ത്തക, സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റ്, മോഡല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് തുടങ്ങിയ മേഖലകളില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ഇവര്‍.
ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയായ രഞ്ജു സോഷ്യല്‍ മീഡിയയിലും സജീവമാണ്. പരിഹസിച്ചും വേദനിപ്പിച്ചും ഇറക്കി വിട്ടിടത്ത് തന്നെ, ഒഴിവാക്കാൻ പാറ്റാത്ത സാന്നിധ്യമായി തിരിച്ചുവന്ന അനുഭവമാണ് ഈ പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റിനുള്ളത്. മലയാള സിനിമയും കടന്ന് ബോളിവുഡ് വരെയെത്തി നില്‍ക്കുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജുരഞ്ജിമാര്‍. കേരളത്തിന്റെ ട്രാൻസ് വ്യക്തികളുടെ ചരിത്രത്തിൽ തിളക്കമാർന്ന ഒരു അധ്യായമുണ്ട് ഇവരുടെ ജീവിതത്തില്‍. പേരിലുള്ള ഇരട്ടത്വം യാദൃച്ഛികമായി സംഭവിച്ചതാണെങ്കിലും ആൺശരീരത്തില്‍ നിന്ന് പെണ്‍മനസ്സിലേക്കുള്ള മാറ്റമാണിത് കാണിക്കുന്നത്.
ഇപ്പോഴിതാ ആണ്‍ശരീരത്തില്‍ നിന്ന് പെണ്‍ശരീരത്തിലേക്ക് എത്താന്‍ വേണ്ടി താന്‍ സഹിച്ച വേദന പങ്കിടുകയാണ് രഞ്ജു രഞ്ജിമാര്‍. ഉടലിനെ രണ്ടായി പിളര്‍ത്തിയ 14 മണിക്കൂറുകളെക്കുറിച്ചും ഒരു ട്രാൻസ് വ്യക്തിയുടെ ജീവിതം അത് അനുഭവങ്ങൾ അറിയാതെ ആഘോക്ഷിക്കല്ലേ എന്നുമാണ് രഞ്ജു രഞ്ജിമാര്‍ കുറിച്ചിരിക്കുന്നത്.
‘‘ആദ്യമേ തന്നെ കേരളത്തിലെ ഓരോ ജനങ്ങളോട് കൈകൂപ്പുന്നു... ഒരു ട്രാൻസ് വ്യക്തിയുടെ ജീവിതം അത് അനുഭവങ്ങൾ അറിയാതെ ആഘോക്ഷിക്കല്ലേ.... ഒരു സർജറി എന്നത് എത്രത്തോളം വേദന നിറഞ്ഞതും അപകടം നിറഞ്ഞതും ആണെന്ന് എത്രപേര്‍ക്ക് അറിയാം... നിങ്ങൾക്കു പറയാം അണ്ടി മുറിച്ചു, ---- മുറിച്ചു എന്നൊക്കെ... എന്നാൽ ജീവനെ വിട്ടുകൊടുത്തു ആഗ്രഹിച്ച ശരീരം സ്വീകരിക്കാൻ മരണത്തെ പോലും, പേടിക്കാതെ വിട്ടു കൊടുക്കുന്നു... ദയവു ചെയ്തു ചിലർ എങ്കിലും കാട്ടി കൂട്ടുന്ന കാര്യങ്ങൾ നിങ്ങൾ മറ്റുള്ള ട്രാൻസ് വിഭാഗത്തിലേക്കു അടിച്ചേൽപ്പിക്കരുത് അപേക്ഷയാണ്.
രണ്ടു കൈകാലുകൾ ബന്തിച്ചു ഓർമ്മകൾ മാഞ്ഞു പോയി, ഇനിയൊരു മടക്കയാത്ര ഉണ്ടാകുമോ എന്ന ആശങ്കയിൽ എന്റെ ഉടലിനെ രണ്ടായി പിളർത്തി നീണ്ട 14 മണിക്കൂർ...ആ ദിവസം, പെണ്ണാകുക... എന്നിലെ ചേരാത്ത എന്തോ ഒന്ന് നീക്കം ചെയ്യുക ഒരു ദിവസം എങ്കിൽ ഒരു ദിവസം എനിക്ക് ഞാനായി ജീവിക്കാൻ ഞാൻ തിരഞ്ഞെടുത്ത ദിവസം... നിങ്ങൾക്ക് ഞങ്ങളുടെ മനസ്സ് കാണാൻ കഴിയില്ല ലോകം എത്ര പുരോഗമിച്ചാലും, ഇനിയും ഇനിയും ഇവിടെ ഉത്ഭവിച്ചുകൊണ്ടേ ഇരിക്കും നിങ്ങള്‍ക്ക് തടയാൻ ആവില്ല, സ്നേഹം, പരിഗണന, ഉൾകൊള്ളാൻ ഒന്നും ആവശ്യപ്പെട്ടു ഞങ്ങൾ വരുന്നില്ല, ഈ ജീവിതം എനിക്കും എന്നെ പോലെ അനേകായിരം പേർക്കും വിലപ്പെട്ടതാണ്... വെറുതെ വിടുമോ, ഇവിടെ ആരും ആർക്കും എതിരല്ല, ചേർത്ത് പിടിക്കുക, ചേർന്നു നിൽക്കുക...’’ എന്നാണ് ആശുപത്രികിടക്കയില്‍ നിന്നുള്ള ചിത്രം പങ്കിട്ട് രഞ്ജുരഞ്ജിമാര്‍ കുറിച്ചിരിക്കുന്നത്.
നിരവധി പേരാണ് രഞ്ജുരഞ്ജിമാര്‍ക്ക് ആശംസകളും സ്നേഹവും കമന്റുകളിലൂടെ പങ്കിട്ടിരിക്കുന്നത്. ‘നിങ്ങൾ ആ ജാസിയെ പോലെ കോമാളി ത്തരങ്ങൾകാണിച്ചു ആളുകളെ പറ്റിക്കുന്നില്ല ല്ലോ ... ദൈവം അനുഗ്രഹിക്കട്ടെ, മറ്റുള്ളവരെ പോലെ കോമാളിയല്ലലോ നിങ്ങൾ നിങ്ങളുടെ റേഞ്ച് വേറെ തന്നെയല്ലേ....നിങ്ങളെ പോലുള്ള ട്രാൻസ് വുമൺസിനെ കാണുമ്പോളാണ് റെസ്പെക്ട് കൊടുക്കാൻ തോന്നുന്നത്, നിങ്ങളുടെ കമ്മ്യൂണിറ്റിയെ ബഹുമാനത്തോടെ മാത്രേ കണ്ടിട്ടുള്ളു.. കാണുന്നുള്ളൂ.. പക്ഷെ ജാസിയെ പോലുള്ള ചിലർ പച്ചക്കള്ളങ്ങൾ കൊണ്ട് കൊട്ടാരം പണിയാനുള്ള പരിപാടി നോക്കിയാൽ പ്രതികരിച്ചു പോകും ആരായാലും....’ എന്നതടക്കമാണ് കമന്റുകള്‍.