-->
കൊച്ചി: കടന്നുപോയത് രാജ്യത്തെ എട്ടാമത്തെ ചൂടേറിയ വര്‍ഷം. 0.28 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് 2025 ലെ ശരാശരി വര്‍ധന.
1901-ല്‍ അന്തരീക്ഷ താപനില രേഖപ്പെടുത്താന്‍ തുടങ്ങിയതിനു ശേഷം ഏറ്റവും ചൂടേറിയ വര്‍ഷം 2024 ആയിരുന്നു. 2016-ലും (0.54 ഡിഗ്രിസെല്‍ഷ്യസ്), 2009 -ലും (0.40), 2010-ലും (0.39), 2017-ലും (0.38) താപനില വര്‍ധിച്ചിരുന്നു. ചൂടേറിയ 15 വര്‍ഷങ്ങളില്‍ 10 ഉം ഉണ്ടായത് 2011 മുതല്‍ 2025-നും ഇടയിലാണ്. 2016 മുതല്‍ 2025 വരെയുള്ള ദശകത്തിലാണ് ഏറ്റവും ചൂട് കൂടിയത്. ഇക്കാലത്ത് 0.32 ഡിഗ്രി സെല്‍ഷ്യസ് ശരാശരി താപനില വര്‍ധിച്ചിട്ടുണ്ട്.
തണുപ്പു കാലത്തും മഴക്കാലത്തും അന്തരീക്ഷ താപനിലയില്‍ നേരിയ വര്‍ധനയുണ്ട്. 2025-ല്‍ ആറുമാസക്കാലത്ത് രാജ്യത്ത് അന്തരീക്ഷ താപനില വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. സാധാരണയില്‍ നിന്ന് 1.36 ഡിഗ്രി സെല്‍ഷ്യസിന്റെ ഉയര്‍ന്ന വര്‍ധനയാണ് ഫെബ്രുവരിയില്‍ മാത്രം ഉണ്ടായത്. 2025 ജനുവരിക്കാണ് ഉയര്‍ന്ന ചൂടിന്റെ കാര്യത്തില്‍ രണ്ടാംസ്‌ഥാനം. 2025 ജനുവരി, സെപ്‌റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങള്‍ 1901-നു ശേഷം ഏറ്റവും ഉയര്‍ന്ന താപനിലയുള്ള മാസങ്ങളായി മാറുകയും ചെയ്‌തു. രാജ്യമാകെ ഉണ്ടായ ഉഷ്‌ണതരംഗത്തില്‍ 35 പേര്‍ക്ക് ജീവന്‍ നഷ്‌ടമാകുകയും ചെയ്‌തു.
2025-ല്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം നേരേത്ത എത്തുകയും സീസണില്‍ സാധാരണയിലും 10 ശതമാനം അധികമഴ രാജ്യമാകെ പെയ്ുകയും ചെയ്‌തു. എന്നാല്‍, കേരളത്തില്‍ മണ്‍സൂണും തുലാവര്‍ഷവും മഴക്കുറവിലാണ് അവസാനിച്ചത്. 2025-ല്‍ ഉണ്ടായ നാലു ചുഴലിക്കാറ്റില്‍ രണ്ടെണ്ണം അതിതീവ്ര ഗണത്തില്‍ വരുന്നവയായിരുന്നു;ശക്‌തിയും മോന്‍തയും. മണ്‍സൂണിനുശേഷമായിരുന്നു ഈ നാലു ചുഴലിക്കാറ്റും രൂപമെടുത്തതെന്ന പ്രത്യേകതയുമുണ്ട്. 2025-ല്‍ 2760 പേര്‍ക്ക് പ്രകൃതിക്ഷോഭങ്ങളില്‍ ജീവന്‍ നഷ്‌ടമായി. മിന്നലേ