Sunday, March 15, 2026 Last Updated 10 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.10 AM

നേതൃത്വ പദവിയിലുള്ളവര്‍ പരാമര്‍ശങ്ങളില്‍ മിതത്വം പാലിക്കണം: പുന്നല ശ്രീകുമാര്‍

uploads/news/2026/01/818829/10.jpg

കോട്ടയം: രാഷ്‌ട്രീയ, സാമൂഹിക നേതൃത്വ പദവിയിലുള്ളവര്‍ പരാമര്‍ശങ്ങളില്‍ മിതത്വം പാലിക്കണമെന്നു കെ.പി.എം.എസ്‌. ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. സംസ്‌ഥാന നിര്‍വാഹക സമിതിയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പൊതുകാര്യങ്ങളില്‍ വിലയിരുത്തലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അവകാശമുണ്ടെങ്കിലും വൈകാരിക പ്രതികരണങ്ങള്‍ പൊതുമണ്ഡലത്തെ മലീമസമാക്കുകയാണ്‌. ഇത്തരം പ്രതികരണങ്ങള്‍ തങ്ങള്‍ പ്രതിനിധീകരിക്കുന്ന സമൂഹത്തിന്‌ അവമതിപ്പ്‌ ഉളവാക്കുന്നതും ജനങ്ങള്‍ക്കു താത്‌പര്യമില്ലാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു.സംസ്‌ഥാന പ്രസിഡന്റ്‌ പി.എ. അജയഘോഷ്‌ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ എ. സനീഷ്‌കുമാര്‍, ഡോ:ആര്‍. വിജയകുമാര്‍, പി.വി. ബാബു, പി.എന്‍. സുരന്‍, രമ പ്രതാപന്‍, എന്‍.ബിജു, അഖില്‍ കെ. ദാമോദരന്‍, എം.ടി. മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Saturday 03 Jan 2026 10.10 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW