Sunday, March 15, 2026 Last Updated 25 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.09 AM

ഇരട്ട നികുതിയില്‍ 9ന്‌ ചര്‍ച്ച നിസഹകരണം ഉടനില്ലെന്ന്‌ ചലച്ചിത്ര സംഘടനകള്‍

കൊച്ചി: ഇരട്ട നികുതിക്കെതിരേ പ്രഖ്യാപിച്ച സിനിമാ സമരം ഉടനില്ല. സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക്‌ സന്നദ്ധത അറിയിച്ച പശ്‌ചാത്തലത്തിലാണ്‌ തീരുമാനമെന്നു ചലച്ചിത്ര സംഘടനകള്‍ അറിയിച്ചു.
ഈ മാസം 9ന്‌ തിരുവനന്തപുരത്താണു സര്‍ക്കാരുമായി ചര്‍ച്ച. ഇതിനുശേഷം സമരത്തെക്കുറിച്ചു തീരുമാനിക്കാമെന്നാണ്‌ ഇന്നലെ ചേര്‍ന്ന ഫിലിം ചേംബര്‍ യോഗത്തില്‍ ധാരണയായത്‌. ജി.എസ്‌.ടിക്കു പുറമേ സിനിമാ ടിക്കറ്റുകള്‍ക്ക്‌ ഏര്‍പ്പെടുത്തിയ വിനോദനികുതി ഒഴിവാക്കണമെന്നാണു സംഘടനകളുടെ ആവശ്യം.
വിനോദ നികുതി ഒഴുവാക്കാത്ത പക്ഷം സര്‍ക്കാരുമായി ഇനി സഹകരിക്കാനില്ലെന്നു ഫിലിം ചേംബര്‍ വ്യക്‌തമാക്കിയിരുന്നു. കെ.എസ്‌.എഫ്‌.ഡി.സി. തിയറ്ററുകള്‍ക്ക്‌ ജനുവരി ഒന്നു മുതല്‍ സിനിമ നല്‍കില്ലെന്നായിരുന്നു തീരുമാനം. സര്‍ക്കാര്‍ ചുങ്കക്കാരനും സിനിമാക്കാര്‍ കലക്ഷന്‍ ഏജന്റും ആകുന്ന അവസ്‌ഥയാണ്‌ നിലവിലെന്നും ചലച്ചിത്ര മേഖലയ്‌ക്കുവേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്‌തിട്ടില്ലെന്നും ഫിലിം ചേംബര്‍ പ്രസിഡന്റ്‌ അനില്‍ തോമസ്‌ ആരോപിച്ചിരുന്നു.
മലയാള സിനിമാ മേഖല സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണു നിര്‍മാതാക്കളുടെ സംഘടനയും ഫിലിം ചേംബറും പറയുന്നത്‌. 2025ലെ മലയാള സിനിമയുടെ ലാഭനഷ്‌ട കണക്ക്‌ കഴിഞ്ഞ ദിവസം ചേംബര്‍ പുറത്തുവിട്ടിരുന്നു. പോയ വര്‍ഷത്തില്‍ മലയാള സിനിമക്കു 530 കോടി രൂപ നഷ്‌ടമുണ്ടായതായാണു കണക്ക്‌. റിലീസായ 185 ചിത്രങ്ങളില്‍ മുടക്കുമുതല്‍ തിരിച്ചു പിടിച്ചതു 10 ചിത്രങ്ങള്‍ മാത്രമാണ്‌. 150 ചിത്രങ്ങള്‍ പരാജയപ്പെട്ടെന്നാണു ഫിലിം ചേംബര്‍ കണക്കുകള്‍.
2025 ല്‍ പുറത്തിറങ്ങിയ 185 ചിത്രങ്ങളില്‍ സൂപ്പര്‍ഹിറ്റ്‌ ആയത്‌ 9 ചിത്രങ്ങളാണ്‌. 16 ചിത്രങ്ങള്‍ ഹിറ്റായി. മുടക്കുമുതല്‍ തിരിച്ചുപിടിച്ചതു 10 ചിത്രങ്ങള്‍. റീ റിലീസ്‌ ചെയ്‌ത എട്ടുചിത്രങ്ങളില്‍ ചലനം ഉണ്ടാക്കിയതു മൂന്നെണ്ണം മാത്രമെന്നും ഫിലിം ചേംബറിന്റെ കണക്കുകളില്‍ പറയുന്നു.

Ads by Google
Saturday 03 Jan 2026 10.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW