Sunday, March 15, 2026 Last Updated 25 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.09 AM

സര്‍ക്കാര്‍, എയ്‌ഡഡ്‌ സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്ക്‌ കെ ടെറ്റ്‌ നിര്‍ബന്ധം

തിരുവനന്തപുരം: സംസ്‌ഥാനത്തെ സര്‍ക്കാര്‍, എയ്‌ഡഡ്‌ സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്കും സ്‌ഥാനക്കയറ്റങ്ങള്‍ക്കും കെടെറ്റ്‌ (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്‌റ്റ്‌) യോഗ്യത നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്‌. നെറ്റ്‌, പി.എച്ച്‌ഡി, സെറ്റ്‌, എംഫില്‍, എംഎഡ്‌ ഉള്‍പ്പെടെ ഉയര്‍ന്ന യോഗ്യതയുള്ളവരും ഇനി കെടെറ്റ്‌ പാസാകണം. 2025 സെപറ്റംബര്‍ ഒന്നിലെ സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തിലാണ്‌ ഇളവുകള്‍ ഒഴിവാക്കിയത്‌.
സര്‍ക്കാര്‍, എയ്‌ഡഡ്‌ സ്‌കൂളുകളില്‍ സര്‍വീസിലുള്ള അധ്യാപകരും ടെറ്റ്‌ പാസായിരിക്കണമെന്ന്‌ സുപ്രീം കോടതി വിധിച്ചിരുന്നു. തുടര്‍ന്നാണു യോഗ്യത നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്‌ പുറത്തിറക്കിയത്‌. സെറ്റ്‌, നെറ്റ്‌, എംഫില്‍, പി.എച്ച്‌ഡി, എംഎഡ്‌ എന്നീ ഉയര്‍ന്ന യോഗ്യതകള്‍ ഉള്ളവരെ കെടെറ്റ്‌ നേടുന്നതില്‍നിന്നും ഒഴിവാക്കിയിരുന്ന മുന്‍ ഉത്തരവ്‌ സര്‍ക്കാര്‍ റദ്ദാക്കി. അഞ്ച്‌ വര്‍ഷത്തിലേറെ സര്‍വീസുള്ളവര്‍ കെടെറ്റ്‌ പാസായിരിക്കണമെന്നായിരുന്നു കോടതി ഉത്തരവ്‌. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക്‌ പ്രധാനാധ്യാപകരാകാനോ ഹയര്‍സെക്കന്‍ഡറിയിലേക്ക്‌ മാറ്റം വാങ്ങാനോ കെടെറ്റ്‌ ലെവല്‍ ത്രീ പരീക്ഷ ജയിക്കണം.

Ads by Google
Saturday 03 Jan 2026 10.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW