Sunday, March 15, 2026 Last Updated 25 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.09 AM

പ്രത്യേക തപാല്‍ സ്‌റ്റാമ്പ്‌ പുറത്തിറക്കി ആര്‍ച്ച്‌ ബിഷപ്‌ ഡോ.വര്‍ഗീസ്‌ ചക്കാലയ്‌ക്കലിന്‌ ആദരം

കോഴിക്കോട്‌: കോഴിക്കോട്‌ അതിരൂപതയുടെ ആദ്യ ആര്‍ച്ച്‌ ബിഷപ്‌ ഡോ.വര്‍ഗീസ്‌ ചക്കാലയ്‌ക്കലിനു പ്രത്യേക തപാല്‍ സ്‌റ്റാമ്പ്‌ പുറത്തിറക്കി ആദരം. ഹോളി ലാന്‍ഡ്‌ പില്‍ഗ്രിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണു സ്‌നേഹാദരം നല്‍കിയത്‌.
ആര്‍ച്ച്‌ ബിഷപ്പിന്റെ ഫോട്ടോ ആലേഖനം ചെയ്‌തു തപാല്‍ വകുപ്പിന്റെ സഹകരണത്തോടെ തയാറാക്കിയ ബഹുവര്‍ണ പ്രത്യേക തപാല്‍ സ്‌റ്റാമ്പ്‌ ഡോ.എ.വി. പ്രകാശില്‍നിന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ സ്വീകരിച്ചു. മതസൗഹാര്‍ദ, സാമൂഹിക രംഗങ്ങളില്‍ നല്‍കിയ വിലപ്പെട്ട സേവനങ്ങള്‍ മാനിച്ചാണ്‌ ബിഷപ്പിനെ ആദരിക്കുന്നതെന്നു ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത സൊസൈറ്റി രക്ഷാധികാരി അഡ്വ. വിക്‌ടര്‍ ആന്റണി നൂണ്‍ പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം മാനവികതയും മുറുകെ പിടിക്കുന്ന ആര്‍ച്ച്‌ ബിഷപ്പിന്‌ അര്‍ഹിക്കുന്ന ആദരവാണ്‌ പുതുവത്സരത്തിലെ ആദ്യത്തെ ഈ ചടങ്ങെന്ന്‌ അധ്യക്ഷത വഹിച്ച സൊസൈറ്റി ചെയര്‍മാന്‍ ഷെവലിയര്‍ സി.ഇ. ചാക്കുണ്ണി പറഞ്ഞു.
സി.എം.എ. പ്രസിഡന്റ്‌ കെ. ആനന്ദമണി ഉപഹാരം നല്‍കി. കാലിക്കറ്റ്‌ ചേംബര്‍ മുന്‍ പ്രസിഡന്റുമാരായ സുബൈര്‍ കൊളക്കാടന്‍ പൊന്നാട അണിയിക്കുകയും റാഫി പി. ദേവസ്യ ഫോട്ടോ ആല്‍ബം നല്‍കുകയും ചെയ്‌തു. സൊസൈറ്റി വൈസ്‌ ചെയര്‍മാന്‍ പ്രഫ.ഫിലിപ്പ്‌ കെ.ആന്റണി ആമുഖഭാഷണം നടത്തി.

Ads by Google
Saturday 03 Jan 2026 10.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW