Sunday, March 15, 2026 Last Updated 25 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.09 AM

യെമനെ പിളര്‍ത്താന്‍ ഹിതപരിശോധന പ്രഖ്യാപിച്ച്‌ വിമതര്‍; ആക്രമിച്ച്‌ സൗദി

സനാ: യെമനെ പിളര്‍ത്താനുള്ള തീരുമാനം സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍(എസ്‌.ടി.സി) പ്രഖ്യാപിച്ചതിനു പിന്നാലെ അതിര്‍ത്തികടന്നു വ്യോമാക്രമണം നടത്തി സൗദി അറേബ്യ.സൗദി അറേബ്യയുമായി അതിര്‍ത്തി പങ്കിടുന്ന യെമനിലെ ഹദ്രാമൗത്ത്‌ പ്രവിശ്യയില്‍ സൗദി പിന്തുണയുള്ള ഗവര്‍ണറുടെ അനുയായികളും വിഘടന വാദികളായ സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചു.തങ്ങളുടെ സൈനികര്‍ക്കു നേരേ സൗദി ബോംബാക്രമണം നടത്തിയതാണു പ്രകോപനമായതെന്നു എസ്‌.ടി.സി. അറിയിച്ചു. എസ്‌.ടി.സിയുടെ പക്കല്‍നിന്നു സൈനിക താവളങ്ങള്‍ തിരികെ പിടിക്കാനാണു പോരാട്ടമെന്നു ഹദ്രാമൗത്ത്‌ ഗവര്‍ണര്‍ സലിം അല്‍ഖന്‍ബാഷി പറഞ്ഞു. സ്വാതന്ത്ര്യത്തിനായി ജനഹിത പരിശോധന നടത്തുമെന്നു എസ്‌.ടി.സി. തലവന്‍ ഐദറൂസ്‌ അല്‍സുബൈദി പ്രഖ്യാപിച്ചതാണു സൗദിക്കും യെമന്‍ ഭരണകൂടത്തിന്റെ സഖ്യകക്ഷികള്‍ക്കും പ്രകോപനമായത്‌. സ്വാതന്ത്ര്യത്തിനായി രണ്ട്‌ വര്‍ഷത്തെ പരിവര്‍ത്തന കാലയളവ്‌ ആരംഭിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. യുദ്ധസാധ്യത തെളിഞ്ഞതോടെ കടലിലും സൗദി അറേബ്യ സൈനിക വിന്യാസം ആരംഭിച്ചിട്ടുണ്ട്‌.

Ads by Google
Saturday 03 Jan 2026 10.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW