Sunday, March 15, 2026 Last Updated 25 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.09 AM

കൊച്ചി ബിനാലെയിലെ പ്രദര്‍ശനഹാള്‍ അടച്ചു

കൊച്ചി: യേശുക്രിസ്‌തുവിന്റെ അന്ത്യഅത്താഴത്തെ അപമാനിക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന്‌ കൊച്ചി ബിനാലെയിലെ ചിത്രപ്രദര്‍ശനം രണ്ടു ദിവസത്തേക്കു നിര്‍ത്തിവച്ചു. 'ഇടം' എന്ന പേരില്‍ പ്രദര്‍ശനം നടക്കുന്ന ഗാര്‍ഡന്‍ കണ്‍വന്‍ഷന്‍ സെന്ററിലെ പ്രദര്‍ശനമാണു നിര്‍ത്തിവച്ചത്‌. ചിത്രത്തിനെതിരേ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണു നടപടി. ടോം വട്ടക്കുഴിയുടെ 'ദുവാംഗിയുടെ ദുര്‍മൃത്യു' എന്ന പെയിന്റിങ്ങിനെതിരെയാണു വിമര്‍ശനമുയര്‍ന്നത്‌.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അന്ത്യഅത്താഴത്തെഅപമാനിക്കുകയാണെന്ന്‌ സിറോ മലബാര്‍സഭ കുറ്റപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച്‌ കെ.സി.ബി.സി. ജാഗ്രതാ കമ്മിഷന്‍ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും പരാതി നല്‍കിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിച്ച ഗാലറിക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധവും നടന്നു.
കൊച്ചി ബിനാലെയില്‍ പ്രദര്‍ശിപ്പിച്ച കലാസൃഷ്‌ടിക്കെതിരേ കഴിഞ്ഞ ദിവസം കേരളാ കോണ്‍ഗ്രസും (എം) രംഗത്തെത്തിയിരുന്നു. ൈക്രസ്‌തവ വിശ്വാസികള്‍ വിശുദ്ധമായി കാണുന്ന അന്ത്യഅത്താഴം വളരെ വികലമായി ചിത്രീകരിച്ചു കലാസൃഷ്‌ടി എന്ന പേരില്‍ കൊച്ചി ബിനാലെയില്‍ പ്രദര്‍ശനം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടുവെന്ന്‌ ജോസ്‌ കെ. മാണി പറഞ്ഞു. ഇത്തരത്തിലുള്ള നടപടികള്‍ പ്രതിഷേധാര്‍ഹമാണ്‌. മതസൗഹാര്‍ദത്തിനു വിരുദ്ധമായ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണം. എത്രയും പെട്ടന്ന്‌ ഇതിനെതിരേ നടപടി സ്വീകരിക്കണം. രാജ്യത്ത്‌ ഉടനീളം മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തില്‍ ചില കോണുകളില്‍നിന്നും നിരന്തരമായി ശ്രമങ്ങള്‍ നടക്കുന്നുവെന്നും ജോസ്‌ കെ. മാണി. അന്ത്യഅത്താഴത്തെ വികലമായി ചിത്രീകരിച്ചുവെന്നാരോപിച്ച്‌ ജില്ലാ കലക്‌ടര്‍ക്കും സിറ്റി പോലീസ്‌ കമ്മിഷണര്‍ക്കും എറണാകുളം സ്വദേശി തോമസ്‌ പരാതി നല്‍കി. 2016-ല്‍ ഭാഷാപോഷിണി മാസികയില്‍ പ്രസിദ്ധീകരിച്ചു വിവാദമായ ചിത്രമാണു ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചതെന്നാണു പരാതി.

Ads by Google
Saturday 03 Jan 2026 10.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW