-->
ഓസ്‌ട്രേലിയയില്‍ വെച്ച് തന്റെ ഇഷ്ടനടി നിക്കോള്‍ കിഡ്മാനെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് നദിയ മൊയ്തു. ഫാന്‍ ഗേള്‍ മൊമന്റ് എന്ന് പറഞ്ഞാണ് നദിയ നിക്കോള്‍ കിഡ്മാനൊപ്പമുളള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രസകരമായ അടിക്കുറിപ്പും നദിയ പോസ്റ്റിന് നല്‍കിയിട്ടുണ്ട്.
‘ഫാന്‍ ഗേള്‍ മൊമന്റ്. ഓസ്‌ട്രേലിയയില്‍ വെച്ച് എന്റെ ഇഷ്ട നടിയായ നിക്കോള്‍ കിഡ്മാനെ കണ്ടുമുട്ടി. സ്‌നേഹവും സൗമ്യതയുമുളള വ്യക്തി. എന്നേക്കാള്‍ ഉയരമുണ്ടായിട്ടും എന്റെ ഉയരത്തിനൊപ്പമെത്താനായി അവര്‍ കുനിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ ഒരു ആറിഞ്ച് വ്യത്യാസം.’ നദിയ കുറിച്ചു.
നദിയയ്‌ക്കൊപ്പം ചിത്രങ്ങളെടുക്കുന്ന നിക്കോള്‍ കിഡ്മാനാണ് വീഡിയോയിലുളളത് നദിയയെ ചേര്‍ത്തുപിടിക്കുകയും ഫോട്ടോ എടുക്കാനായി മുട്ടുമടക്കി ഉയരം നദിയയ്‌ക്കൊപ്പം എത്തിക്കാന്‍ ശ്രമിക്കുന്ന നിക്കോളിനെയും കാണാം.
നദിയ മൊയ്തുവിന്റെ പോസ്റ്റിന് മഞ്ജു വാര്യര്‍, അമല പോള്‍, കീര്‍ത്തി സുരേഷ് , ഗായകന്‍ വിജയ് യേശുദാസ് എന്നിവരെല്ലാം കമന്റ് ചെയ്തിട്ടുണ്ട് ആരെങ്കിലും നിക്കോള്‍ കിഡ്മാനോട് പറയൂ ഇന്ത്യയിലെ അറിയപ്പെടുന്ന നടിമാരിലൊരാളാണ് നദിയ എന്നാണ് വിജയ് യേശുദാസ് കമന്റ് ചെയ്തിരിക്കുന്നത്. . പ്രിയപ്പെട്ട രണ്ട് താരങ്ങള്‍ ഒരേ ഫ്രെയിമില്‍ എന്നും നിക്കോള്‍ കിഡ്മാനോടുളള സ്‌നേഹവുമെല്ലാം ആരാധകര്‍ കമന്റായി അറിയിക്കുന്നുണ്ട്.