Wednesday, March 18, 2026 Last Updated 40 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 12.48 PM

പൂക്കാട്ടൂര്‍ മൈലാടിയില്‍ ചെരുപ്പ കമ്പനിക്ക് തീപിടിച്ചു ; അഗ്നിശമനവിഭാഗം സ്ഥിതി നിയന്ത്രിക്കാനുള്ള ശ്രമത്തില്‍

uploads/news/2026/01/818712/fire.jpg

മലപ്പുറം: പൂക്കാട്ടൂര്‍ മൈലാടിയില്‍ ചെരുപ്പ കമ്പനിക്ക് തീപിടിച്ചു. വന്‍തോതില്‍ തീപിടിച്ചതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ മേല്‍ക്കൂര സഹിതം ഇടിഞ്ഞു താന്നു. അഗ്നിശമനസേനയുടെ കുടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ത്ത് തീയണയ്ക്കാനുള്ള ശ്രമത്തിലാണ്.

തീയയ്ക്കാനുള്ള ശ്രമം തുടരുന്നു. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. തൊട്ടടുത്ത് സ്റ്റീല്‍ കമ്പനിയാണ് ഉള്ളത്. ഇതിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. മണിക്കൂറുകളായി ചെരുപ്പ് കമ്പനി നിന്നു കത്തുകയാണ്.

വലിയ തോതിലുള്ള സ്‌റ്റോക്ക് കമ്പനിയില്‍ സൂക്ഷിച്ചിരുന്നതായിട്ടാണ് വിവരം. നൂറ്റിയമ്പതോളം മീറ്റര്‍ നീളത്തിലാണ് കമ്പനിയുള്ളത്. വലിയൊരു പ്രദേശത്തായി നീണ്ടു പരന്നു കിടക്കുന്ന ചെരുപ്പ് കമ്പനിക്കാണ് തീപിടിച്ചിരിക്കുന്നത്.

ഇതരസംസ്ഥാന തൊഴിലാളികള്‍ സഹിതം ജോലി ചെയ്തിരുന്ന ഗോഡൗണിലേക്കാണ് തീ പടര്‍ന്നിരിക്കുന്നത്. രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് വിഭാഗം ശ്രമിച്ചിട്ടും തീ പടരുന്നത് തുടരുകയാണ്. പ്രദേശത്ത് വീശിയടിക്കുന്ന കാറ്റ് തീ പടരാന്‍ കാരണമാകുകയും ചെയ്യുന്നു.

Ads by Google
Friday 02 Jan 2026 12.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW