-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസ് രാഷ്‌ട്രീയ പോരാട്ടമായി മാറുന്നതിനിടെ, തനിക്കെതിരായ ആരോപണങ്ങള്‍ കടുത്ത ഭാഷയില്‍ തള്ളിക്കളഞ്ഞ് ദേവസ്വം മുന്‍മന്ത്രി കടകംപള്ളി സുരേന്ദന്‍.
ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി നല്‍കിയ അപേക്ഷയില്‍ താന്‍ ശിപാര്‍ശ നല്‍കി എന്ന വാര്‍ത്ത പൂര്‍ണമായും അടിസ്‌ഥാനരഹിതമാണെന്ന് വ്യക്‌തമാക്കിയ അദ്ദേഹം, രേഖകളുണ്ടെങ്കില്‍ അവ ജനങ്ങള്‍ക്ക് മുന്നില്‍ പുറത്തുവിടാനും വെല്ലുവിളിച്ചു. സാമൂഹിക മാധ്യമക്കുറിപ്പിലൂടെയായിരുന്നു കടകംപള്ളിയുടെ പ്രതികരണം.
അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായത് രഹസ്യമായല്ല, പകല്‍വെളിച്ചത്തില്‍ തന്നെയാണ്. കഴിഞ്ഞ 27-നു തിരുവനന്തപുരത്ത് പോലീസ് ആസ്‌ഥാനത്തിന് സമീപമുള്ള ൈക്രംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്‍കി. തന്റെ ഔദ്യോഗിക ബോര്‍ഡ് പതിച്ച കറുത്ത ടൊയോട്ട യാരിസ് കാറില്‍ തന്നെയാണ് എത്തിയത്. ഒളിച്ചുകളിയെന്ന പ്രചാരണം രാഷ്‌ട്രീയ കെട്ടുകഥ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും നിലവില്‍ കോടതിയുടെ പരിഗണനയിലാണെന്ന് ഓര്‍മിപ്പിച്ച കടകംപള്ളി, സ്വര്‍ണപ്പാളി കൈമാറാന്‍ മന്ത്രി നിര്‍ദേശം നല്‍കിയതായി ഫയലുകളില്‍ പരാമര്‍ശമുണ്ടെന്ന ആരോപണം ശക്‌തമായി
നിഷേധിച്ചു. അത്തരമൊരു ഉത്തരവോ ശിപാര്‍ശ കുറിപ്പോ ഉണ്ടെങ്കില്‍ അത് ജനങ്ങള്‍ക്കു മുന്നില്‍ പരസ്യപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.