Sunday, March 15, 2026 Last Updated 5 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 11.36 PM

'കൊള്ളയടിച്ച സ്വര്‍ണം കണ്ടെത്തിയിട്ടില്ല', ഹൈക്കോടതിയില്‍ എസ്‌.ഐ.ടി.

uploads/news/2026/01/818609/k1.jpg

കൊച്ചി; ശബരിമലയില്‍നിന്നു കൊള്ളയടിച്ച സ്വര്‍ണം കണ്ടെത്തിയിട്ടില്ലെന്ന്‌ എസ്‌.ഐ.ടി. ഹൈക്കോടതിയെ അറിയിച്ചു. കട്ടിളപ്പാളിയിലും ദ്വാരപാലക തൂണുകളിലെ പാളികളിലും ഉണ്ടായിരുന്ന കൂടുതല്‍ സ്വര്‍ണം നഷ്‌ടമായിട്ടുണ്ടെന്നും എസ്‌.ഐ.ടി. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
'പങ്കജ്‌ ഭണ്ഡാരിയും ഗോവര്‍ധനും നല്‍കിയതു ശബരിമലയിലെ സ്വര്‍ണമാണോയെന്ന്‌ ഉറപ്പില്ല. പങ്കജ്‌ ഭണ്ഡാരി 109.243 ഗ്രാമും ഗോവര്‍ധന്‍ 474.960 ഗ്രാമും എസ്‌.ഐ.ടി. മുമ്പാകെ ഹാജരാക്കി. സന്നിധാനത്തുനിന്ന്‌ കൊണ്ടുപോയ സ്വര്‍ണം എന്നാണ്‌ ഇരുവരും പറഞ്ഞതെങ്കിലും അതില്‍ ഉറപ്പില്ല. കട്ടിളയില്‍ പതിപ്പിച്ചിരുന്ന ഏഴു പാളികളാണ്‌ ഇളക്കിയെടുത്തത്‌. ഇതില്‍നിന്നു സ്വര്‍ണം നഷ്‌ടമായിട്ടുണ്ട്‌. വ്യാളീരൂപവും ശിവരൂപവും അടങ്ങുന്ന പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കവര്‍ന്നിട്ടുണ്ട്‌'-എസ്‌.ഐ.ടി. കോടതിയില്‍ വ്യക്‌തമാക്കി.

Ads by Google
Thursday 01 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW