-->
കോഴിക്കോട്: വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍ ക്രിസ്‌മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി 65 അടിയുള്ള ഭീമാകാരമായ പാപ്പാഞ്ഞിയെ കത്തിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ പാപ്പാഞ്ഞി എന്ന യൂണിവേഴ്‌സല്‍ ഫോറത്തിന്റെ റെക്കോഡാണ് പാപ്പാഞ്ഞി സ്വന്തമാക്കിയത്. പുതുവത്സരരാവില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ബോചെ അമ്പെയ്‌തുകൊണ്ടാണ് പാപ്പാഞ്ഞിയെ കത്തിച്ചത്. പ്രശസ്‌ത ഗായകരായ വേടന്‍, ഗൗരിലക്ഷ്‌മി എന്നിവരുടെ സംഗീതവിരുന്നും അരങ്ങേറി. കഴിഞ്ഞ 23 മുതല്‍ ഈ മാസം നാലു വരെ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളും കാര്‍ണിവലുമാണ് ബോചെ 1000 ഏക്കറില്‍ നടക്കുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും വയനാട് ടൂറിസവും ബോചെ 1000 ഏക്കര്‍ ലേബര്‍ വെല്‍ഫെയര്‍ കമ്മിറ്റിയും സംയുക്‌തമായാണു പരിപാടി സംഘടിപ്പിച്ചത്.