Sunday, March 15, 2026 Last Updated 5 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 11.35 PM

നുവാല്‍സ്‌ ബിരുദദാനം നാളെ

കൊച്ചി: ദേശീയ നിയമ സര്‍വകലാശാലയായ കളമശേരിയിലെ നുവാല്‍സില്‍ പതിനേഴാമത്‌ ബിരുദദാനച്ചടങ്ങ്‌ നാളെ രാവിലെ 11നു നടക്കും. നുവാല്‍സ്‌ ക്യാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ ജസ്‌റ്റിസ്‌ കെ. വിനോദ്‌ ചന്ദ്രന്‍ മുഖ്യാഥിതിയായിരിക്കും. അദ്ദേഹം ബിരുദദാന പ്രസംഗം നടത്തുകയും വിദ്യാര്‍ഥികള്‍ക്കുള്ള മെഡലുകള്‍ സമ്മാനിക്കുകയും ചെയ്യും.
നുവാല്‍സ്‌ ചാന്‍സലര്‍ ജസ്‌റ്റിസ്‌ നിതിന്‍ മധുകര്‍ ജംദാര്‍ ബിരുദദാനം നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി ഡോ.ആര്‍. ബിന്ദു പ്രത്യേക പ്രഭാഷണം നടത്തും. നുവാല്‍സ്‌ വൈസ്‌ ചാന്‍സലര്‍ പ്രഫ.ജി.ബി. റെഡ്‌ഡി റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും.

Ads by Google
Thursday 01 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW