-->
എടത്വാ: പുതുവര്‍ഷത്തലേന്ന് രാത്രിയില്‍ എടത്വായ്‌ക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലിരുന്ന രണ്ടാമത്തെ യുവാവും മരിച്ചു. ചെറുതന പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പോച്ച പതിമൂന്നില്‍ചിറ സുരേഷ് - ബീന ദമ്പതികളുടെ മകന്‍ സുബീഷാ(27)ണു മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 7.30 നായിരുന്നു അന്ത്യം. തുണ്ടത്തില്‍ മധുസുതനന്‍ -സരള ദമ്പതികളുടെ മകന്‍ മണിക്കുട്ടന്‍ (മനു- 31) സംഭവസ്‌ഥലത്തു തന്നെ മരണമടഞ്ഞിരുന്നു. മണിക്കുട്ടന്റെ മാതാവ് സരളയും സുബീഷിന്റെ പിതാവ് സുരേഷും സഹോദരങ്ങളാണ്.
ബുധനാഴ്‌ച രാത്രി 8.15ന് അമ്പലപ്പുഴ - തിരുവല്ല സംസ്‌ഥാനപാതയില്‍ പച്ച ലൂര്‍ദ് മാതാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപമാണ് അപകടം നടന്നത്. അമ്പലപ്പുഴ ഭാഗത്തേക്കു പോകുകയായിരുന്ന ടൂറിസ്‌റ്റ് ബസും എടത്വാ ഭാഗത്തേക്കു പോയ സ്‌കൂട്ടറും തമ്മിലാണു കൂട്ടിയിടിച്ചത്. സുബീഷിന്റെ സഹോദരി പരേതയായ സൂര്യ. മണിക്കുട്ടന്റെ സഹോദരിമാര്‍: മാളു, മാതു. ഇരുവരുടെയും സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പില്‍ നടക്കും.