Sunday, March 15, 2026 Last Updated 13 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 11.35 PM

മൂന്നു വയസുകാരന്റെ മരണം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്‌ യോഗ്യതയില്ലെന്ന്‌ ഡി.എം.ഒ.

മലപ്പുറം: കമ്പിക്കഷണം തട്ടി വായില്‍ മുറിവേറ്റതിനെത്തുടര്‍ന്നു കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മൂന്നു വയസുകാരന്‍ ശസ്‌ത്രക്രിയയ്‌ക്കിടെ മരിച്ച സംഭവത്തില്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്റര്‍ സ്‌റ്റാഫ്‌ നഴ്‌സിനു മതിയായ യോഗ്യതയില്ലെന്നു ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ഡി.എം.ഒ) റിപ്പോര്‍ട്ട്‌. മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ്‌ അന്വേഷണം നടന്നത്‌. സ്വകാര്യ ആശുപത്രി കേരള സ്‌റ്റേറ്റ്‌ ക്ലിനിക്കല്‍ എസ്‌റ്റാബ്ലിഷ്‌മെന്റ്‌ നിയമപ്രകാരം രജിസ്‌റ്റര്‍ ചെയ്‌തതല്ലെന്നും ഡോക്‌ടര്‍മാര്‍ക്കും അനസ്‌തീഷ്യ ടെക്‌നീഷ്യനും യോഗ്യതയും രജിസ്‌ട്രേഷനുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനറല്‍ അനസ്‌തേഷ്യ നല്‍കുമ്പോള്‍ കണ്ടുവരുന്ന മാരകമായ ആസ്‌പിറേഷന്‍ കാരണമാകാം കുഞ്ഞ്‌ മരിച്ചതെന്നും അനസ്‌തീഷ്യ നല്‍കിയതിന്റെ തകരാറാണ്‌ മരണകാരണമെന്നു പറയാനാവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്‌. കൊണ്ടോട്ടി കരിമ്പ്ര സ്വദേശിനി എന്‍.പി. സൗദാബി സമര്‍പ്പിച്ച പരാതിയിലാണ്‌ നടപടി.

Ads by Google
Thursday 01 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW