Sunday, March 15, 2026 Last Updated 13 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 11.35 PM

പതാക കൈമാറ്റം ഉള്ളാളത്ത്‌

കാസര്‍ഗോഡ്‌: 'മനുഷ്യര്‍ക്കൊപ്പം' എന്ന സന്ദേശവുമായി കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരളയാത്ര ആവേശോജ്വലമായ തുടക്കമാണ്‌ ഉള്ളാളത്ത്‌ നടന്നത്‌. നൂറുക്കണക്കിന്‌ സുന്നീ പ്രവര്‍ത്തകരുടെ തക്‌ബീര്‍ധ്വനികള്‍ക്കിടയില്‍ ഉള്ളാള്‍ ദര്‍ഗയില്‍ സമസ്‌ത കേരള ജംഇയ്ത്തുല്‍ ഉലമ പ്രസിഡന്റ്‌ ഇ. സുലൈമാന്‍ മുസ്ലിയാരും കേരള യാത്ര സമിതി ചെയര്‍മാന്‍ കെ. എസ്‌. ആറ്റക്കോയ തങ്ങളും (കുമ്പോല്‍) ജാഥാ നായകന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക്‌ പതാക കൈമാറി. ഉപനായകരായ സയ്ിദ്‌ ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി, അബ്‌ദുല്‍ ഹമീദ്‌ മുസ്ലിയാര്‍ മാണി,കര്‍ണാടക സ്‌പീക്കര്‍ യു.ടി. ഖാദര്‍, ദര്‍ഗ പ്രസിഡന്റ്‌ ഹനീഫ്‌ ഹാജി ഉള്ളാള്‍, ഡോ. മുഹമ്മദ്‌ ഫാസില്‍ റസ്‌ വി കാവല്‍ക്കട്ട തുടങ്ങിയവര്‍ സംബന്ധിച്ചു.

Ads by Google
Thursday 01 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW