Wednesday, March 18, 2026 Last Updated 35 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 04.59 PM

നമ്മുടെ പോരാട്ടം ടിവികെയുമായി അല്ല '; രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ഉദയനിധി സ്റ്റാലിൻ

ബിജെപിയെയും ബിജെപിയുടെ എല്ലാ ബി ടീമുകളെയും ഡിഎംകെ തോൽപ്പിക്കുമെന്നും തമിഴ്നാട് ഉപമുഖ്യമന്ത്രികൂടിയായ ഉദയനിധി പറഞ്ഞു.
uploads/news/2026/01/818555/10.gif
photo - facebook

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിലെന്ന വിജയ്‌യുടെ അവകാശവാദം തള്ളി ഉദയനിധി സ്റ്റാലിൻ. മത്സരം ഡിഎംകെയും എഐഎഡിഎംകെയും തമ്മിലാണെന്നും ദുർബലമായെങ്കിലും ഐഐഎഡിഎംകെ തന്നെയാണ് പ്രധാന എതിരാളികളെന്നും ഉദയനിധി പറഞ്ഞു.

ബിജെപിയെയും ബിജെപിയുടെ എല്ലാ ബി ടീമുകളെയും ഡിഎംകെ തോൽപ്പിക്കുമെന്നും തമിഴ്നാട് ഉപമുഖ്യമന്ത്രികൂടിയായ ഉദയനിധി പറഞ്ഞു. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പരാമർശങ്ങൾ. വിജയ‌്‌യെ കുറിച്ച് നേരിട്ടുള്ള ചോദ്യങ്ങൾ അഭിമുഖത്തിൽ ഉണ്ടായിരുന്നില്ല.

ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഉപമുഖ്യമന്ത്രിയുടെ ഈ പരാമർശങ്ങൾ. വിജയ്യെക്കുറിച്ച് നേരിട്ടുള്ള ചോദ്യങ്ങൾ അഭിമുഖത്തിൽ ഉണ്ടായിരുന്നില്ല. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ചിത്രത്തെക്കുറിച്ചുള്ള ഡിഎംകെയുടെ നിലപാട് ഈ പ്രസ്താവനയിലൂടെ വ്യക്തമാവുകയാണ്.

Ads by Google
Thursday 01 Jan 2026 04.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW