Wednesday, March 18, 2026 Last Updated 44 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 04.00 PM

ട്രെയിനില്‍ ​​പോലീസ് ഉദ്യോഗസ്ഥനെ കുത്തിപരിക്കേല്‍പ്പിച്ചു; യാത്രക്കാരന്‍ പിടിയില്‍

uploads/news/2026/01/818547/police-jeep.gif
photo - facebook

കോട്ടയം: ട്രെയിനില്‍വെച്ച് പോലീസ് ഉദ്യോഗസ്ഥനെ കുത്തിപരിക്കേല്‍പ്പിച്ച് യാത്രക്കാരന്‍. ബുധനാഴ്ച രാത്രി 10 മണിക്ക് കോട്ടയത്ത് വെച്ച് മലബാര്‍ എക്‌സ്പ്രസിലാണ് സംഭവം. പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനില്‍കുമാര്‍ ആണ് ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ കുത്തിയത്. പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ഉദ്യോഗസ്ഥന്റെ പരിക്ക് ഗുരുതരമല്ല.

മദ്യലഹരിയിൽ പ്രതി ട്രെയിനിൽ വെച്ച് പ്രശ്നമുണ്ടാക്കിയതോടെ ഇടപെട്ട പോലീസ് ഉദ്യോഗസ്ഥനെ അരയിൽ കരുതിയ കത്തികൊണ്ട് കുത്തുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ അനിൽകുമാർ.

Ads by Google
Thursday 01 Jan 2026 04.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW