-->
തിരുവനന്തപുരം: മതപരിവര്‍ത്തനമാരോപിച്ച് നാഗ്‌പൂരില്‍ മലയാളി വൈദികന്‍ ഫാ. സുധീറിനെയും അദ്ദേഹത്തിന്റെ ഭാര്യ ജാസ്‌മിനെയും അറസ്‌റ്റ് ചെയ്‌ത മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ നടപടി അപലപനീയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ്‌ചെന്നിത്തല. ഇഷ്‌ടമുള്ള മതത്തില്‍ വിശ്വസിക്കാനും, പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമാണ്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ന്റെ നഗ്‌നമായ ലംഘനമാണ് ഈ അറസ്‌റ്റ്. 2014-ല്‍ ബി.ജെ.പി. സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റതുമുതല്‍ ന്യുനപക്ഷങ്ങള്‍ക്കെതിരേ വന്‍ തോതില്‍ ആക്രമണങ്ങളുണ്ടാവുകയാണ്. ബി.ജെ.പി. ഭരിക്കുന്ന വിവിധ സംസ്‌ഥാനങ്ങള്‍ പാസാക്കിയ മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടനയുടെ അന്തസത്തക്കും അത് പൗരനു ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിനും പൂര്‍ണമായും എതിരാണ്.തിരുവനന്തപുരം അമരവിള സ്വദേശിയായ ഫാ സൂധീര്‍ സി.എസ്.ഐ. ദക്ഷിണ കേരളമഹായിടവകയിലെ വൈദികനാണ്.
അദ്ദേഹത്തിനെതിരേ എടുത്ത കേസ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രിമഹാരാഷ്‌ട്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.