-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തി(എസ്.ഐ.ടി)ല്‍ സി.പി.എം. നേതൃത്വവുമായി ബന്ധമുള്ള രണ്ട് സി.ഐമാരെ നിയോഗിച്ചത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യത കര്‍ക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
എന്ത് മാനദണ്ഡത്തിന്റെ അടിസ്‌ഥാനത്തിലാണ് സി.പി.എം. ഫ്രാക്ഷനില്‍ ഉള്‍പ്പെട്ടവരെ സംഘത്തില്‍ നിയോഗിച്ചതെന്നു വെളിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപെട്ടു.
ഹൈക്കോടതിക്കു നല്‍കിയ പേരുകളില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. ഈ പേരുകള്‍ വന്നതിനുപിന്നില്‍ സംസ്‌ഥാനത്തെ രണ്ട് മുതിര്‍ന്ന ഐ.പി.എസ്.ഉദ്യോഗസ്‌ഥരും ൈക്രംബ്രാഞ്ച് ആസ്‌ഥാനത്തിരുന്ന് സി.പി.എമ്മിനു വേണ്ടി വിടുപണി ചെയ്യുന്ന ഉന്നതനുമാണ്. ക്രമസമാധാന ചുമതലയില്‍ ഇരുന്നപ്പോള്‍ ഇതേ ഉദ്യോഗസ്‌ഥന്‍ കോണ്‍ഗ്രസ്‌നേതാക്കള്‍ക്കെതിരേ കള്ളക്കേസുകള്‍ ചുമത്തി കുപ്രസിദ്ധനായ വ്യക്‌തിയാണ്. ൈക്രംബ്രാഞ്ച് ആസ്‌ഥാനത്ത് ഇരുന്ന് സി.പി.എമ്മിനു വേണ്ടി അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇയാള്‍ നടത്തുന്നതെന്നും സതീശന്‍ പറഞ്ഞു.എസ്.ഐ.ടിയുടെ നീക്കങ്ങള്‍ സര്‍ക്കാരിലേക്ക് ചോര്‍ത്തുകയും അന്വേഷണത്തെ വഴിതിരിച്ചു വിട്ട് യഥാര്‍ഥ കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് സംഘത്തിന്റെ ലക്ഷ്യം. ഇക്കാര്യത്തില്‍ ഹൈക്കോടതി അടിയന്തിര പരിശോധനയും ഇടപെടലും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.