-->
തിരുവനന്തപുരം: സിറ്റി ബസ് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ വി.വി. രാജേഷിനു മറുപടിയുായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. കോര്‍പ്പറേഷന്‍ ബസുകള്‍ വാങ്ങിയത് കേന്ദ്രപദ്ധതിയിലാണെന്നു പറയാന്‍ കഴിയില്ല. സംസ്‌ഥാന വിഹിതം 500 കോടിയാണ്. 60% വിഹിതവും സംസ്‌ഥാനത്തിന്റേതാണ്. 113 വാഹനങ്ങളും കോര്‍പ്പറേഷന്‍ ഈ രീതിയില്‍ വാങ്ങിയതാണ്. മൂന്നു കക്ഷികളുള്ള കരാറാണിത്.
കോര്‍പ്പറേഷനിലെ കെ.എസ്.ആര്‍.ടി.സി. വേറൊരു ജില്ലയിലും ഓടുന്നില്ല. സങ്കീര്‍ണമായ അറ്റകുറ്റപ്പണികള്‍ ഉള്ളതുകൊണ്ട് മറ്റൊരുജില്ലയില്‍ നിലവില്‍ ഓടിക്കുന്നില്ല. ബാറ്ററി നശിച്ചാല്‍ മാറ്റിവയ്‌ക്കാന്‍ 28 ലക്ഷംരൂപ വേണം. തിരുവനന്തപുരം മേയര്‍ 113 ബസുകളും തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ടാല്‍24 മണിക്കൂറിനുള്ളില്‍ തിരിച്ചയയ്‌ക്കും. സി.എം.ഡിക്ക് ഒരു കത്ത് കൊടുത്താല്‍ മാത്രംമതി. പകരം 150 ബസ് കെ.എസ്.ആര്‍.ടി.സി. സിറ്റിയില്‍ ഇറക്കും. കോര്‍പ്പറേഷന് വണ്ടികള്‍ കൊടുത്താല്‍ കെ.എസ്.ആര്‍.ടി.സിയുടെ സ്‌ഥലത്ത് ഇടാന്‍ സമ്മതിക്കില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് മേയര്‍ തന്നോട് സംസാരിച്ചിട്ടില്ല. മേയറെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. വാഹനങ്ങള്‍ സന്തോഷത്തോടെ തിരികെ കൊടുക്കാന്‍ തയാറാണ്. വര്‍ക് ഷോപ്പും കണ്ടക്‌ടറുമെല്ലാം കെ.എസ്.ആര്‍.ടി.സിയുടേതാണ്.-മന്ത്രി ഗണേഷ് കുമാര്‍ വിശദീകരിച്ചു.ഇബസുകള്‍ കേന്ദ്രം തിരുവനന്തപുരം കോര്‍പ്പറേഷന്‌നല്‍കിയതാണെന്നും നഗരത്തില്‍ മാത്രം ഓടിയാല്‍ മതിയെന്നും തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഷ്‌ട്രീയ സമ്മര്‍ദം കാരണം മറ്റ് സ്‌ഥലങ്ങളില്‍ ഓടിക്കുന്ന ബസുകള്‍ ഉടന്‍ തിരിച്ചെത്തിക്കണമെന്നും ആവശ്യപ്പെട്ടു.
കരാര്‍ വ്യവസ്‌ഥ പാലിക്കണമെന്ന് മേയര്‍
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇലക്‌ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ടവിവാദങ്ങളില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് മറുപടിയുമായി മേയര്‍ വി.വി. രാജേഷ്. ഇലക്‌ട്രിക് ബസ് സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട കരാര്‍വ്യവസ്‌ഥകള്‍ പാലിക്കണമെന്നും റൂട്ട് നിശ്‌ചയിക്കുന്നതിലടക്കംകരാര്‍ ലംഘനമുണ്ടെന്നും വി.വി. രാജേഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
2023 ഫെബ്രുവരി 21ന് തിരുവനന്തപുരം കോര്‍പ്പറേഷനുംസ്‌മാര്‍ട്ട് സിറ്റിയും കെ.എസ്.ആര്‍.ടി.സിയും തമ്മിലുണ്ടാക്കിയ കരാറിലെ വ്യവസ്‌ഥകള്‍ പാലിക്കണം. പീക്ക് ടൈമില്‍ ഇലക്‌ട്രിക് ബസുകള്‍ സിറ്റിയില്‍വേണമെന്നാണ് വ്യവസ്‌ഥ. എന്നാല്‍ അത് പാലിക്കുന്നില്ല. കോര്‍പ്പറേഷനുമായി ആലോചന ഇല്ലാതെയാണ് റൂട്ട് നിശ്‌ചയിക്കുന്നത്. ബസ് സര്‍വീസിലെ ലാഭ വിഹിതം നല്‍കുന്നതിലും വീഴ്‌ച്ചയുണ്ട്.- വി.വി. രാജേഷ് പറഞ്ഞു.ഇലക്‌ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട് കെ.എസ്.ആര്‍.ടി.സി. കരാര്‍ ലംഘിച്ചതായുള്ള മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റും വിവി രാജേഷ് വായിച്ചു.കോര്‍പ്പറേഷന് കൂടി ലാഭം നല്‍കാമെന്നാണ് കരാറില്‍ എഴുതിയിരിക്കുന്നത്. കോര്‍പ്പറേഷന്‍ പരിധിയിലുള്ള ഗ്രാമീണ മേഖലയിലെഇടറോഡുകളിലടക്കം വാഹനസൗകര്യമില്ലാതെ ആളുകള്‍ ബുദ്ധിമുട്ടുന്നുണ്ട്. ഈറോഡുകളില്‍ ബസ് എത്തണം എന്നാണ് ആവശ്യം.കത്ത് കൊടുത്താല്‍ ഇലക്‌ട്രിക് ബസ് തിരികെ നല്‍കാമെന്നാണു മന്ത്രി പറഞ്ഞത്.
കോര്‍പ്പറേഷന് അത്തരം ആവശ്യങ്ങളൊന്നുമില്ല. ബസ്‌കെ.എസ്.ആര്‍.ടി.സി. സ്‌റ്റാന്‍ഡില്‍ മാത്രമേയിടുവെന്ന വാശിയില്ല. കോര്‍പ്പറേഷന് ഇഷ്‌ടം പോലെ സ്‌ഥലമുണ്ട്. പക്ഷെ നിലവില്‍ അതിനെക്കുറിച്ചൊന്നും ആലോചിക്കുന്നില്ല.-വി.വി. രാജേഷ് പറഞ്ഞു.